ജയ്പൂർ: നീറ്റ് പരീക്ഷയിൽ 100 ശതമാനം മാർക്കുമായി ഒഡീഷ വിദ്യാർഥി. 18കാരൻ സോയിബ് അഫ്താബാണ് 720ൽ 720 മാക്കും സ്വന്തമാക്കി മെഡിക്കൽ ബിരുദപഠനത്തിന് അർഹതനേടിയത്.
മെഡിക്കൽ പഠനത്തിന് ശേഷം കാർഡിയാക് സർജനാവണമെന്നാണ് ആഗ്രഹമെന്ന് അഫ്താബ് പറഞ്ഞു. ലോക്ഡൗണിെൻറ സമ്മർദങ്ങൾക്കിടയിലും കഠിനമായി പരിശ്രമിച്ചതാണ് വിജയിത്തിലേക്ക് നയിച്ചതെന്നും അഫ്താബ് പറഞ്ഞു.
രാജസ്ഥാനിലെ കോട്ടയിലാണ് അഫ്താബ് കോച്ചിങ്ങിന് പോയിരുന്നത്. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ പല വിദ്യാർഥികളും കോട്ടയിൽ നിന്ന് സ്വദേശങ്ങളിലേക്ക് മടങ്ങി. എന്നാൽ, അമ്മക്കും സഹോദരിക്കുമൊപ്പം കോട്ടയിൽ നിന്ന് പഠിച്ച അഫ്താബ് പരീക്ഷയിൽ മികച്ച നേട്ടം കൈവരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.