തെരഞ്ഞെടുപ്പ് പരാജയം: ഒഡിഷയിൽ മുഖ്യമന്ത്രി നവീൻ പട്നായിക് രാജിവെച്ചു

ഭുവനേശ്വർ: നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ ഒഡിഷയിലെ ബിജു ജനതാദൾ സർക്കാർ രാജിവെച്ചു. പാർട്ടി അധ്യക്ഷനും മുഖ്യമന്ത്രിയുടെ നവീൻ പട്നായിക് രാജിക്കത്ത് രാജ്ഭവനിലെത്തി ഗവർണർ രഘുബർ ദാസിന് കൈമാറി.

24 വർഷങ്ങൾക്ക് ശേഷമാണ് ബി.ജെ.ഡി സർക്കാർ അധികാരത്തിൽ നിന്ന് പുറത്താകുന്നത്. 1997ലാണ് ബി.ജെ.ഡി സംസ്ഥാനത്ത് ഭരണം പിടിക്കുന്നത്.

147 അംഗ നിയമസഭയിൽ നിയമസഭ തെരഞ്ഞെടുപ്പിൽ 78 സീറ്റ് നേടിയാണ് ബി.ജെ.പി ഒഡിഷയിൽ ഭരണം പിടിച്ചത്. ബി.ജെ.ഡി 51 സീറ്റുകൾ നേടി. കോൺഗ്രസ് 14 സീറ്റുകൾ പിടിച്ചു. 74 സീറ്റാണ് സർക്കാർ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം.

ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 21 സീറ്റിൽ 20ഉം ബി.ജെ.പി പിടിച്ചു. ഒരു സീറ്റിൽ മാത്രമാണ് കോൺഗ്രസ് വിജയിച്ചത്.

Tags:    
News Summary - Odisha CM Naveen Patnaik resigns after electoral defeat, BJP to form new govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.