ഉന്നത വിദ്യഭ്യാസ വകുപ്പിന് കീഴിലെ എയ്ഡഡ് കോളജുകളിലെ അധ്യാപകരുടെ പ്രസവാവധി 180 ദിവസമാക്കി ഉയർത്തി ഒഡിഷ സർക്കാർ. ഉന്നത വിദ്യഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ വനിതാ ജീവനക്കാർക്കും അവധി ആനുകൂല്യം ലഭിക്കും.
മുമ്പ് 90 ദിവസമായിരുന്നു പ്രസവാവധി. പ്രസവാനുകൂല്യ (ഭേദഗതി) (മെറ്റേർണിറ്റി ബെനഫിറ്റ്) നിയമപ്രകാരമാണ് നിലവിലെ ഭേദഗതികൾ. പ്രസവത്തിന് മുമ്പുള്ള അവധി ആറിൽനിന്നും എട്ട് ആഴ്ച്ചയായും ഉയർത്തി. രണ്ടോ അധിലധികമോ കുട്ടികളുള്ള സ്ത്രീകൾക്ക് 12 ആഴ്ച്ച പ്രസവാവധിയും പ്രസവത്തിന് മുമ്പ് ആറ് ആഴ്ച്ചയുമായിരിക്കും അവധി.
ജനറൽ വിഭാഗത്തിലെ സർക്കാർ ഉദ്ദ്യോഗസ്ഥരുടെ പ്രായപരിധി 32 വയസ്സിൽനിന്നും 38 വയസ്സായി ഉയർത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ജനറൽ വിഭാഗത്തിൽ പട്ടികജാതി, പട്ടികവർഗ, പിന്നോക്ക വിഭാഗങ്ങൾ, ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ എന്നിവരുടെ പ്രായപരിധി 43 ആയി ഉയർത്താനും തീരുമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.