ഒഡിഷ ട്രെയിൻ ദുരന്തത്തിന്റെ കാരണവും ഉത്തരവാദികളേയും കണ്ടെത്തിയെന്ന് റെയിൽവേ മന്ത്രി

ന്യൂഡൽഹി: 288 പേരുടെ മരണത്തിനിടയാക്കിയ ഒഡിഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ ദുരന്തത്തിന്റെ കാരണവും ഉത്തരവാദികളേയും കണ്ടെത്തിയെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. വാർത്ത ഏജൻസിയായ എ.എൻ.ഐയോടാണ് മന്ത്രിയുടെ പ്രതികരണം. അപകടസ്ഥലത്ത് റെയിൽവേയുടെ പുനഃരുദ്ധാരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനെത്തിയതായിരുന്നു മന്ത്രി.

റെയിൽവേ സേഫ്റ്റി കമീഷണർ അപകടം സംബന്ധിച്ച അന്വേഷണം പൂർത്തിയാക്കിയിട്ടുണ്ട്. വൈകാതെ റിപ്പോർട്ട് സമർപ്പിക്കും. അപകടത്തിന്റെ കാരണവും അതിന് ഉത്തരവാദികളായവരേയും കണ്ടെത്തിയിട്ടുണ്ട്. ഇലക്ട്രോണിക് ഇന്റർലോക്കിങ്ങിലെ ​മാറ്റമാണ് അപകടത്തിന് കാരണമെന്നാണ് നിഗമനമെന്നും റെയിൽവേ മന്ത്രി പറഞ്ഞു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴി​ന് ബാ​ല​സോ​റി​ന​ടു​ത്ത ബ​ഹാ​ന​ഗ ബ​സാ​റി​ൽ മൂ​ന്നു ട്രെ​യി​നു​ക​ൾ ഒ​ന്നി​നു മേ​ൽ ഒ​ന്നാ​യി ഇ​ടി​ച്ചു​ക​യ​റിയാണ് അപകടമുണ്ടായത്. ഒ​ഡി​ഷ ത​ല​സ്ഥാ​ന​മാ​യ ഭു​വ​നേ​ശ്വ​റി​ൽ നി​ന്ന് 170 കി.​മീ വ​ട​ക്കാ​ണ് രാ​ജ്യം ക​ണ്ട ഏ​റ്റ​വും വ​ലി​യ ട്രെ​യി​ൻ ദു​ര​ന്ത​ങ്ങ​ളി​ലൊ​ന്ന് അ​ര​ങ്ങേ​റി​യ ബ​ഹാ​ന​ഗ ബ​സാ​ർ. ഷാ​ലി​മാ​ർ-​ചെ​ന്നൈ കോ​റ​മാ​ണ്ഡ​ൽ എ​ക്സ്പ്ര​സ് (12841), ബം​ഗ​ളൂ​രു-​ഹൗ​റ എ​ക്സ്പ്ര​സ് (12864), ച​ര​ക്കു​വ​ണ്ടി എ​ന്നി​വ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്

Tags:    
News Summary - Odisha train accident: Rail minister Vaishnaw says ‘root cause’ identified

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.