കൊല്‍ക്കത്ത: ഒഡീഷയിലെ ബാലസൂരില്‍ യാസ് ചുഴലിക്കാറ്റ് ശക്തമായി. ഇത്, മുന്‍കൂട്ടി കണ്ട് ഒഡീഷയിലും പശ്ചിമ ബംഗാളിലുമായി 20 ലക്ഷത്തിലധികം പേരെ മാറ്റിപാര്‍പ്പിച്ചു. താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ സുരക്ഷിത മേഖലകളിലേക്ക് മാറ്റി.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി 11 ലക്ഷത്തോളം പേരെ ഒഴിപ്പിച്ചതായും ഒഡീഷ സര്‍ക്കാര്‍ 10 ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചതായും അറിയിച്ചു. കഴിഞ്ഞ വര്‍ഷം ആംഫാന്‍ ചുഴലിക്കാറ്റ് വിതച്ച നാശത്തിന്‍്റെ ഓര്‍മ്മകളിലാണ് കൊല്‍ക്കത്തയും, ഒഡീഷയുമിപ്പോഴുള്ളത്.
കൊല്‍ക്കത്തയില്‍ 60-70 കിലോമീറ്റര്‍ വേഗതയില്‍ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്നാണ് പ്രവചനം. കിഴക്കന്‍ മിഡ്നാപൂര്‍ പോലുള്ള നിരവധി ജില്ലകള്‍ - ബാലസോറിനോട് ഏറ്റവും അടുത്തുള്ളത് - വെസ്റ്റ് മിഡ്നാപൂര്‍, സൗത്ത് 24 പര്‍ഗനാസ്, ഹൗറ, ഹൂഗ്ലി എന്നിവിടങ്ങളിലും ചുഴലി ബാധിക്കാന്‍ സാധ്യതയുണ്ട്. ഈ പ്രത്യേക സാഹചര്യത്തില്‍
കൊര്‍ക്കത്ത വിമാനത്താവളം ബുധനാഴ്ച രാവിലെ 8.30 ന് അടയ്ക്കും. രാത്രി 7.45 ന് വിമാനത്താവളത്തിന്‍െറ പ്രവര്‍ത്തനം പുനരാരംഭിക്കും. ഒഡീഷയില്‍ ഭുവനേശ്വര്‍ വിമാനത്താവളം ചൊവ്വാഴ്ച രാത്രി 11 മുതല്‍ വ്യാഴം പുലര്‍ച്ചെ അഞ്ചുവരെ പ്രവര്‍ത്തനം നിര്‍ത്തി.
ചൊവ്വാഴ്ച ബംഗാളില്‍ മൂന്ന് മരണങ്ങള്‍ രേഖപ്പെടുത്തി. അസന്‍സോളില്‍ ഇടിമിന്നലില്‍ രണ്ട് പേരും ഹൂഗ്ളിയില്‍ കനത്ത മഴയെ തുടര്‍ന്ന് മതില്‍ ഇടിഞ്ഞുവീണുമാണ് മരിച്ചത്.
കൊല്‍ക്കത്തയ്ക്കടുത്തുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോമെഡിക്കല്‍ ജീനോമിക്സ് താല്‍ക്കാലികമായി അടച്ചിരിക്കുന്നു.
ഒഡീഷയിലെ, തീരദേശ ജില്ലകളില്‍ കോവിഡ് കേസുകളുടെ വര്‍ധിച്ച സാഹചര്യത്തില്‍ സ്ഥിതി കൂടുതല്‍ വഷളാക്കി. കോവിഡ് മൂലം ശാരീരിക അകലം പാലിക്കുന്നത് ഉറപ്പാക്കേണ്ടതിനാല്‍, കുടിയൊഴിപ്പിക്കപ്പെടുന്നവരെ പാര്‍പ്പിക്കാനുള്ള സ്ഥലം ആവശ്യമുള്ളതിനേക്കാള്‍ ഇരട്ടിയായിരിക്കുകയാണെന്ന് ദുരിതാശ്വാസ നടപടികളുടെ മേല്‍നോട്ടത്തിനായി ബാലസൂരില്‍ നിയോഗിച്ച മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ വിശാല്‍ ദേവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.