കട്ടക്: ബി.ജെ.ഡി എം.പി അനുഭവ് മൊഹന്ദിയും സഹോദരനും തന്നെ ഉപദ്രവിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത തായി ഒഡിഷ വനിതാ മാധ്യമപ്രവർത്തക പരാതി നൽകി. കട്ടക് ഡി.സി.പിക്കാണ് മാധ്യമപ്രവർത്തകയായ സസ്മിത ആചാര്യ പരാതി നൽകിയത്. കേസ് തേച്ചുമായ്ച്ചു കളയാൻ ശ്രമം നടക്കുന്നതായി െപാലീസ് ഓഫീസറെ കണ്ടശേഷം സസ്മിത പറഞ്ഞു.
‘‘എന്നോട് കോടതിയിൽ പോയ്ക്കോളാനാണ് ഡി.സി.പി പറഞ്ഞത്. എം.പിയും പൊലീസും മുഖ്യമന്ത്രി പോലും കേസ് ഒതുക്കി തീർക്കാനാണ് ശ്രമിക്കുന്നത്.’’ സസ്മിത ആരോപിച്ചു. താൻ എഫ്.ഐ.ആറിൽ നൽകിയ വിവരങ്ങളും തനിക്ക് കിട്ടിയ എഫ്.ഐ.ആർ പകർപ്പിലെ വിവരങ്ങളും തമ്മിൽ വൈരുദ്ധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി ജൂെലെ 14ന് സസ്മിത പുരിഘട്ട് പൊലീസ് സ്റ്റേഷന് മുന്നിൽ ധർണ നടത്തിയിരുന്നു.
സസ്മിതയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അനുഭവ് മൊഹന്ദി എം.പി, അദ്ദേഹത്തിൻെറ ഇളയ സഹോദരൻ അനുപ്രാശ്, എം.പിയുടെ ഭാര്യയും ചലച്ചിത്ര താരവുമായ ബർഷ പ്രിയദർശിനി എന്നിവർക്കെതിരെ ജൂൺ 13ന് പൊലീസ് കേസെടുത്തിരുന്നു.
അതേസമയം, തനിക്കും കുടുംബാംഗങ്ങൾക്കും എതിരെ ഉയർന്ന ആരോപണം ബി.ജെ.ഡി എം.പി അനുഭവ് മൊഹന്ദി നിഷേധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.