ന്യൂഡൽഹി: ഒഡിഷയിലെ സയാമീസ് ഇരട്ടകളായ ജഗന്നാഥിനെയും ബൽറാമിനെയും വിജയകരമായ ശസ്ത്രക്രിയയിലൂടെ വേർപെടുത്തി. ഡൽഹി ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട്് ഒാഫ് മെഡിക്കൽ സയൻസിൽ (എയിംസ്) നടന്ന 11 മണിക്കൂർ ശസ്ത്രക്രിയയിലൂടെയാണ് ഒട്ടിച്ചേർന്ന തലകൾ േവർപെടുത്തിയത്. വിദേശത്തുനിന്നടക്കമുള്ള 30 അംഗ വിദഗ്ധ സംഘത്തിെൻറ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ഇത്തരത്തിൽ രാജ്യത്ത് നടക്കുന്ന ആദ്യ ശസ്ത്രക്രിയയാണിത്.
രണ്ടു വയസ്സുള്ള ഇരട്ടകളുടെ തല വേർപെടുത്തുന്നതിനുള്ള ശസ്ത്രക്രിയയുടെ ആദ്യഘട്ടം ആഗസ്റ്റിൽ നടന്നിരുന്നു. അന്ന് 20 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ മസ്തിഷ്കത്തിെല ഞെരമ്പുകൾ േവർപെടുത്തി. ഒഡിഷയിലെ കണ്ഡമാൽ സ്വദേശികളായ ഭുയൻ കൻഹാറിെൻറയും പുഷ്പാഞ്ചലി കൻഹാറിെൻറയും മക്കളാണ് ജഗന്നാഥും ബൽറാമും. ബുധനാഴ്ച രാവിലെ ഒമ്പതോടെയാണ് ശസ്ത്രക്രിയ ആരംഭിച്ചത്. കുട്ടികളിൽ പരസ്പരം രക്തയോട്ടം നടന്നിരുന്നതിനാൽ രണ്ടാംഘട്ട ശസ്ത്രക്രിയ നീട്ടിെവക്കാൻ ആദ്യം തീരുമാനിച്ചു.
എന്നാൽ, ജഗന്നാഥിെൻറ ആരോഗ്യനില വഷളായതിെനത്തുടർന്ന് ഉടൻ ശസ്ത്രക്രിയയുമായി മുന്നോട്ടുപോവാൻ തീരുമാനിക്കുകയായിരുന്നു. ശസ്ത്രക്രിയ വിജയകരമായിരുെന്നന്നും 72 മണിക്കൂർ നിരീക്ഷണത്തിലാണെന്നും ഒഡിഷ ആരോഗ്യമന്ത്രി പ്രതാപ് ജന പറഞ്ഞു. കുട്ടികളുടെ ചികിത്സക്ക് ഒഡിഷ സർക്കാർ ഒരു കോടി രൂപ അനുവദിച്ചതായും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.