വ്യോമസേനയിൽ 3000 അഗ്നിവീരൻമാരെ നിയമിച്ചു; അതിൽ 341 പേർ വനിതകളാണ് -വ്യോമസേന മേധാവി

ന്യൂഡൽഹി: 2047ഓടെ ഇന്ത്യൻ വ്യോമസേന സ്വയംപര്യാപ്തമാക്കുമെന്ന് സർക്കാർ ഉറപ്പുനൽകിയതായി ചീഫ് ഓഫ് നേവൽ സ്റ്റാഫ് അഡ്മിറൽ ആർ. ഹരി കുമാർ. വ്യോമസേന ദിനത്തോടനുബന്ധിച്ച് നടത്തിയ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈന നടത്തുന്ന നീക്കങ്ങളെ കുറിച്ച് വ്യോമസേന കടുത്ത ജാഗ്രത പുലർത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഏതാണ്ട് 3000 അഗ്നിവീരൻമാരെ ​വ്യോമസേനയിൽ നിയമിച്ചിട്ടുണ്ടെന്നും അതിൽ 341 പേർ വനിതകളാണെന്നും അഡ്മിറൽ കുമാർ വ്യക്തമാക്കി. ചരിത്രത്തിലാദ്യമായി വ്യോമസേനയിലേക്ക് വനിത നാവികരെ നിയമിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Of 3,000 Agniveers inducted in navy, 341 are women: navy chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.