ലഡാക്കിൽ വാഹനം മറിഞ്ഞ് ഒമ്പത് സൈനികർ മരിച്ചു

ലേ: ലഡാക്കിലെ ലേ ജില്ലയിൽ സൈനിക വാഹനം റോഡിൽനിന്ന് തെന്നി ആഴത്തിലുള്ള മലയിടുക്കിലേക്കു മറിഞ്ഞ് ഒമ്പതു സൈനികർ മരിച്ചു. ശനിയാഴ്ച വൈകീട്ട് തെക്കൻ ലഡാക്കിലെ നിയോമയിലെ കെറിയിലാണ് അപകടം. ഒരാൾക്ക് ഗുരുതര പരിക്കുണ്ട്.

സൈനികർ സഞ്ചരിച്ച ട്രക്ക് റോഡിൽനിന്ന് തെന്നി ആഴത്തിലുള്ള തോട്ടിലേക്ക് മറിയുകയായിരുന്നെന്ന് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. എട്ടു സൈനികരും ഒരു ജൂനിയർ കമീഷൻഡ് ഓഫിസറുമാണ് മരിച്ചതെന്നാണ് പ്രഥമ വിവരം. സ്ഥലത്ത് രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരുകയാണ്.

അപകടത്തിൽപെട്ട വാഹനത്തിന് പുറമെ ഒരു എസ്.യു.വിയും ആംബുലൻസും അടങ്ങുന്ന സൈനിക വാഹനവ്യൂഹം കരു പട്ടാള ക്യാമ്പിൽനിന്ന് ക്യാരിയിലേക്ക് വരുകയായിരുന്നു. 34 പേരാണ് സംഘത്തിലുണ്ടായിരുന്നത്.

Tags:    
News Summary - Officer, 8 Jawans Killed After Truck Skids, Falls Into River In Ladakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.