ബംഗളൂരു: ആൻഡ്രോയ്ഡ് ആപ് വഴി ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനം ആധാർ വിവരങ്ങൾ ചോർത്തി. യുനീക് ഐഡൻറിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) സംവിധാനത്തിെൻറ സുരക്ഷാവീഴ്ചയാണ് ഇതിലൂടെ പുറത്തുവന്നത്. സംഭവത്തിൽ ബംഗളൂരുവിലെ ഖർത്ത് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ അഭിനവ് ശ്രീവാസ്തവക്കെതിരെയും മറ്റു ജീവനക്കാർക്കെതിരെയും യു.ഐ.ഡി.എ.ഐ പരാതി നൽകി. ഇന്ത്യൻ ഒാൺലൈൻ ടാക്സി കമ്പനിയായ ഒാലക്ക് കീഴിലുള്ളതാണ് ഖർത്ത് ടെക്നോളജീസ്. കഴിഞ്ഞവർഷമാണ് ഖർത്ത് ടെക്നോളജീസിനെ ഒാല ഏറ്റെടുത്തത്.
ഗൂഗ്ൾ പ്ലേ സ്റ്റോറിൽനിന്നുള്ള ആൻഡ്രോയ്ഡ് ആപ് വഴിയാണ് ആളുകളുടെ ആധാർ വിവരങ്ങൾ ചോർത്തിയത്. യു.ഐ.ഡി.എ.ഐയുടെയോ ബന്ധപ്പെട്ട അധികൃതരുടെയോ അനുവാദമില്ലാതെ ആധാർ വെബ്സൈറ്റിൽനിന്ന് വിവരങ്ങൾ ലഭിക്കുന്നതിനുള്ള രഹസ്യ കോഡുകൾ ചോർത്തുകയായിരുന്നു. വിവരങ്ങൾ ലഭിക്കുന്നതിന് മറ്റുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ടാവാമെന്നും സംശയിക്കുന്നു. ഇന്ത്യൻ ശിക്ഷാനിയമത്തിലെയും (ഐ.പി.സി) ഐ.ടി നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ന്യൂഡൽഹിയിലെ ഹെഡ് ഓഫിസ് നൽകിയ മുന്നറിയിപ്പിെൻറ അടിസ്ഥാനത്തിലാണ് ബംഗളൂരു പൊലീസിൽ പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.