ന്യൂഡൽഹി: അവശ്യ സേവനങ്ങൾക്ക് അസാധുവാക്കിയ നോട്ടുകൾ ഉപയോഗിക്കാൻ ആർ.ബി.െഎ നൽകിയ ഇളവ് ഇന്ന് അവസാനിക്കും. ആശുപത്രികൾ, മെഡിക്കൽ ഷോപ്പുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളത്തിലെ കൗണ്ടറുകൾ എന്നിവടങ്ങളിലെല്ലാം പഴയനോട്ടുകൾ ഉപയോഗിക്കുന്നതിന് ഇളവ് അനുവദിച്ചിരുന്നു. ഇതാണ് ഇന്ന് അവസാനിക്കുന്നത്. ഇതോടു കൂടി അസാധുനോട്ടുകൾ പൂർണ്ണമായും വിപണിയിൽ നിന്ന് ഇല്ലാതാവും.
നവംബർ 8നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500,1000 രൂപയുടെ നോട്ടുകൾ പിൻവലിച്ച തീരുമാനം പ്രഖ്യാപിച്ചത്. കള്ളനോട്ടും കള്ളപണവും തടയുന്നതിനായിരുന്നു സർക്കാർ ഇത്തരമൊരു തീരുമാനം എടുത്തത്. എന്നാൽ തീരുമാനം മൂലം രാജ്യത്ത് വൻതോതിൽ നോട്ട് ക്ഷാമം ഉണ്ടായി. ഇയൊരു പശ്ചാതലത്തിൽ കൂടിയാണ് അവശ്യ സേവനങ്ങൾക്ക് അസാധു നോട്ട് ഉപയോഗിക്കാൻ സർക്കാർ അനുമതി നൽകിയത്.
എന്നാൽ 500 രൂപ നോട്ടുകള്‍ എ.ടി.എമ്മുകളിലത്തെിയിട്ടും നോട്ട് പ്രതിസന്ധിക്ക് അയവില്ല. ഏതാനും എസ്.ബി.ടി, എസ്.ബി.ഐ എ.ടി.എമ്മുകളിലാണ് ബുധനാഴ്ചയോടെ 500ന്‍െറ നോട്ടത്തെിയത്. മറ്റ് ബാങ്കുകളില്‍ വരുംദിവസങ്ങളില്‍ ഈസംവിധാനം വ്യാപിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അസാധുനോട്ടുകൾ ഉപയോഗിക്കാനുള്ള പരിധി അവസാനിപ്പിക്കുന്നതോടുകൂടി ജനങ്ങളുടെ ദുരിതം വർധിക്കും. എന്നാൽ അസാധുവാക്കിയ നോട്ടുകൾ ഡിസംബർ 31 വരെ ബാങ്കുകളിൽ നിന്ന് മാറ്റി വാങ്ങാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.