നാഗ്പൂർ: യാത്രക്കാരന് അപസ്മാരം ഉണ്ടായതിനെ തുടർന്ന് ഒമാനിലേക്ക് പോവുകയായിരുന്ന വിമാനം നാഗ്പൂരിൽ അടിയന്തരമായി ഇറക്കി. സലാം എയറിന്‍റെ വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്.
33കാരനായ യാത്രക്കാരൻ മുഹമ്മദ് ഖൈറിന് യാത്രാമധ്യേ രണ്ടുതവണ അപസ്മാരം ഉണ്ടാവുകയായിരുന്നു. ആദ്യ തവണ അപസ്മാരത്തെ തുടർന്ന് യാത്രക്കാരന്‍റെ വായിൽ നിന്ന് നുരയും വന്നു.
അടിയന്തര ലാൻഡിങ്ങിന് ശേഷം നാഗ്പൂരിലെ കിംസ്-കിംഗ്‌സ്‌വേ ഹോസ്പിറ്റലിലെ മെഡിക്കൽ റെസ്‌പോൺസ് ടീം വിമാനത്തിനുള്ളിൽ കയറി യാത്രക്കാരനെ പരിശോധിച്ചു. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.
എമർജൻസി മെഡിസിൻ വിഭാഗം വിദഗ്ധൻ ഡോ. രൂപേഷ് ബൊക്കാഡെയുടെ നേതൃത്വത്തിൽ രോഗിയെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ആവശ്യമായ വൈദ്യസഹായം നൽകുന്നതായും ആശുപത്രി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.