ആറുമാസത്തെ തടങ്കൽ തീരാൻ മണിക്കൂറുകൾ ശേഷിക്കേ ഉമറിനും മഹ്​ബൂബ മുഫ്​തിക്കും എതിരെ കേസ്​

ശ്രീനഗർ: കരുതൽ തടങ്കലിൽ ആറുമാസം പൂർത്തിയാക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കേ കശ്​മീർ മുൻ മുഖ്യമന്ത്രിമാരായ ഉമർ അബ്​ദുല്ലക്കും മഹ്​ബൂബ മുഫ്​തിക്കുമെതിരെ പൊതുസുരക്ഷ നിയമപ്രകാരം (പി.എസ്​.എ) കേസെടുത്തു. മജിസ്​ട്രേറ്റും പൊലീസ്​ ഉദ്യോഗസ്​ഥനും ‘ഹരി നിവാസി’ലെത്തി വാറണ്ട്​ ഉമറിന്​ കൈമാറി.

നാഷനൽ കോൺഫറൻസ്​ ജനറൽ സെക്രട്ടറി അലി മുഹമ്മദ്​ സാഗർ, പി.ഡി.പി നേതാവ്​ ശർതാജ്​ മദനി തുടങ്ങിയവർക്കെതിരെയും കേസെടുത്തിട്ടുണ്ട്​. എല്ലാവരും ആഗസ്​റ്റ്​ അഞ്ചുമുതൽ വീട്ടുതടങ്കലിലാണ്​.

Tags:    
News Summary - Omar, Mehbooba booked under PSA on last day of their detention-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.