ശ്രീനഗർ: പാകിസ്താനിൽ നടത്തിയ മിന്നലാക്രമണത്തിന് പ്രചോദനമായത് ടി.വി അവതാരകെൻറ പരിഹാസമായിരുന്നുവെന്ന മുൻ പ്രതിരോധ മന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായ മനോഹർ പരീക്കറിെൻറ പ്രസ്താവനയെ പരിഹസിച്ച് കശ്മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ല. ഇത്തരത്തിലുള്ള തീരുമാനമെടുക്കൽ രാജ്യത്ത് താമസിക്കുന്നവർക്ക് കൂടുതൽ സുരക്ഷിതത്വം നൽകുമെന്നായിരുന്നു ഉമർ അബ്ദുല്ലയുടെ പരിഹാസം.
ഉറി ഭീകരാക്രമണത്തിന് എതിരായല്ല മിന്നലാക്രമണം നടത്തിയതെന്നും മന്ത്രി അപമാനിക്കപ്പെട്ടതാണ് അതിന് കാരണമെന്നുമാണ് പരീക്കറിെൻറ പ്രസ്താവന. ഇതിനെല്ലാം എന്ത് മറുപടിയാണ് നൽകുകയെന്നും ഉമർ അബ്ദുല്ല ചോദിച്ചു.
അതിർത്തി കടന്നുള്ള മിന്നലാക്രമണത്തിന് പ്രേരിപ്പിച്ചത് ടെലിവിഷൻ അവതാരകെൻറ പരിഹാസമാണെന്ന് മനോഹർ പരീക്കർ ഗോവയിലെ ചടങ്ങിൽ വെച്ച് പറഞ്ഞിരുന്നു. 15 മാസങ്ങൾക്ക് മുമ്പ് തന്നെ മിന്നാലാക്രമണത്തിനായി മുന്നൊരുക്കം നടത്തിയിരുന്നതായും പരീക്കർ അറിയിച്ചിരുന്നു. പരീക്കറിെൻറ ഇൗ പ്രസ്താവനകൾക്കെതിരെയാണ് ഉമർ അബ്ദുല്ല ട്വിറ്ററിലൂടെ രംഗത്തെത്തിയത്.
A news anchor's question could have provoked a wider conflict with Pakistan &we are supposed to feel safer with this sort of decision making
— Omar Abdullah (@abdullah_omar) July 1, 2017
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.