ഒമിക്രോണ്‍ തമിഴ്നാട്ടില്‍ സമ്പൂര്‍ണ ലോക്ഡൗണിന്റെ ഭാഗമായി കേരള തമിഴ്നാട് അതിര്‍ത്തി പ്രദേശമായ ഊരമ്പ്, കൊല്ലങ്കോട്, പള്ളുകല് ,ഇഞ്ചിവിള , പനച്ചമൂട് തുടങ്ങിയ ഭാഗങ്ങളില്‍ കര്‍ശന പരിശോധനകളുമായി തമിഴ് നാട് പൊലീസ് . കടകമ്പോളങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞുകിടന്നു.
പൊതു ഗതാഗതം അടക്കമുള്ള എല്ലാ വാഹന ഗതാഗതങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. കേരള തമിഴ്നാട് അതിര്‍ത്തിയായ ഇഞ്ചിവളയില് കേരളത്തില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കടത്തി വിടുന്നില്ല. കെ .എസ് .ആര് . ടി. സി ബസുകള്‍ ഇഞ്ചിവിളക്ക് അപ്പുറത്തേക്ക് സര്‍വിസ് അനുവദിക്കില്ല എന്ന് തമിഴ് നാട് അധികൃതര്‍ അറിയിച്ചു.
ശബരിമല ദര്‍ശനം കഴിഞ്ഞ് വന്ന് പോയിരുന്ന വാഹങ്ങള്‍ക്കു തടസമുണ്ടായില്ല. ഇരുചക്ര വാഹനങ്ങള്‍ പോലും കടത്തിവിടാതെയായിരുന്നു കഴിഞ്ഞ ദിവസം തമിഴനാട് പൊലീസിന്റെ കര്‍ശന പരിശോധനകള്‍ ജനുവരി 6 മുതല്‍ 20 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഞായറാഴ്ച കളിലാണ് സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവില്‍ ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.