മുംബൈ: മഹാരാഷ്ട്രയിലെ കേലാപ്പൂരിൽ സംഘർഷം ആളിക്കത്തുന്നതിനിടെ മുഗൾ ഭരണാധികാരിയായിരുന്ന ഔറംഗസേബിനെ രൂക്ഷമായി വിമർശിച്ച ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് എതിരെ എ.ഐ.എം.ഐ.എം പ്രസിഡന്റ് അസദുദ്ദീൻ ഉവൈസി.
''പെട്ടെന്ന് മഹാരാഷ്ട്രയിലെ ചില ജില്ലകളിൽ ഔറംഗസേബിന്റെ പുത്രൻമാർ പിറന്നു. അവർ ഔറംഗസേബിന്റെ പദവി നിലനിർത്തി പോസ്റ്ററുകൾ കാണിക്കുന്നു. ഇതുമൂലം സംഘർഷങ്ങളുണ്ടായി. ഔറംഗസേബിന്റെ ഈ മക്കൾ എവിടെ നിന്നാണ് വരുന്നത്. ആരാണ് ഇതിനു പിന്നിൽ? അത് ഞങ്ങൾ കണ്ടെത്തും''.-എന്നായിരുന്നു ഫഡ്നാവിസ് പറഞ്ഞത്.
ഇത്തരം ബന്ധങ്ങൾ കണ്ടെത്തുന്നതിൽ ഫഡ്നാവിസ് വിദഗ്ധനാണെന്ന് അറിയില്ലായിരുന്നുവെന്നാണ് ഉവൈസി തിരിച്ചടിച്ചത്. മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെയുടെ സന്തതികളെ വിളിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെടുന്നുവെന്നും ഉവൈസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.