ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ രാജ്യത്തെ 500 ജില്ലകളിൽ ട്രാക്ടർ പരേഡ് നടത്തുമെന്ന് സംയുക്ത കിസാൻ മോർച്ച (എസ്.കെ.എം) അറിയിച്ചു. ദേശീയ തലസ്ഥാനത്ത് ഔപചാരിക റിപ്പബ്ലിക് ദിന പരേഡിന്റെ സമാപനത്തിന് ശേഷമാകും ട്രാക്ടർ പരേഡ് നടത്തുക. പരേഡിൽ പങ്കെടുക്കാൻ എല്ലാവരെയും ക്ഷണിക്കാനാണ് സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം. പരേഡിൽ പങ്കെടുക്കുന്ന കർഷകർ സംഘടനകളുടെ പതാകകൾക്കൊപ്പം ദേശീയ പതാകയും ഉയർത്താനാണ് തീരുമാനം.
ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യം, ഫെഡറലിസം, മതേതരത്വം, സോഷ്യലിസം എന്നീ തത്വങ്ങൾ സംരക്ഷിക്കുമെന്ന് കർഷകർ പ്രതിജ്ഞയെടുക്കും. ട്രാക്ടറുകൾക്കൊപ്പം മറ്റ് വാഹനങ്ങളും മോട്ടോർ സൈക്കിളുകളും പരേഡിെൻറ ഭാഗമാകും.
വർഗീയവും ജാതിപരവുമായ ധ്രുവീകരണത്തിലൂടെ ജനങ്ങളെ ചൂഷണം ചെയ്യുകയും ഭിന്നിപ്പിക്കുകയും ചെയ്യുന്ന കോർപ്പറേറ്റ്-വർഗീയ അവിശുദ്ധ കൂട്ടുകെട്ട് ഇല്ലാതാക്കാനുള്ള പ്രചാരണം നടത്താനും പരേഡ് വിജയിപ്പിക്കാൻ സംയുക്ത കിസാൻ മോർച്ച ഇന്ത്യയിലുടനീളമുള്ള കർഷകരോട് ആഹ്വാനം ചെയ്തു. 2021 ജനുവരി 26 ന്, കേന്ദ്രത്തിന്റെ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർഷക യൂണിയനുകൾ വിളിച്ചുചേർത്ത ട്രാക്ടർ റാലിയിൽ ആയിരക്കണക്കിന് കർഷകർ പ്രതിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.