സിബ്ലിങ്സ് ഡേയിൽ രാഹുൽ ഗാന്ധിക്കൊപ്പമുള്ള ചിത്രം പങ്കു വെച്ച് പ്രിയങ്ക ഗാന്ധി. തണുപ്പ് വസ്ത്രങ്ങളണിഞ്ഞ രാഹുൽ പ്രിയങ്കയുടെ തോളിൽ കയ്യിട്ട് മഞ്ഞിലൂടെ നടക്കുന്ന ചിത്രമാണ് പങ്കുവെച്ചത്. എല്ലാത്തരം മാലിന്യങ്ങളും അവന്റെ നേരെ എറിഞ്ഞിട്ടും നന്മക്കും അനുകമ്പക്കും വേണ്ടി നിലകൊള്ളാൻ ധൈര്യമുള്ള ആളാണ് തന്റെ സഹോദരനെന്നും പ്രിയങ്ക ഫോട്ടോക്ക് താഴെ കുറിച്ചു.
‘സഹോദര ദിനവും ഉണ്ടത്രേ! നന്നായി, എല്ലാത്തരം അവഹേളനങ്ങൾക്കും വിധേയമായിട്ടും നന്മയും അനുകമ്പയും കാണിക്കാൻ ധൈര്യമുള്ള, അനീതിയെ അന്തസ്സോടെ നേരിടുന്ന, എത്രപേർ ഉപേക്ഷിച്ചുപോയാലും പിറകിൽ നിന്ന് കത്തികുത്തിയിറക്കിയാലും നിശബ്ദനാക്കാൻ എന്ത് ശക്തി ഉപയോഗിച്ചാലും അതൊന്നും കാര്യമാക്കാതെ, സത്യം പറയുന്നവൻ, എന്റെ ഒരേയൊരു സഹോദരൻ.
ഞാൻ നിന്നെയോർത്ത് അഭിമാനിക്കുന്നു’ -പ്രിയങ്ക ഗാന്ധി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. തന്റെ ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ നഷ്ടപ്പെട്ട സഹോദരന്റെയും സഹോദരിയുടെയും സ്മരണക്കായി ന്യൂയോർക്കിലെ ക്ലോഡിയ എവാർട്ടാണ് ഈ ദിനം ആദ്യമായി അനൗദ്യോഗികമായി ആഘോഷിച്ചത്.1998 മുതൽ, യുഎസിലെ 39 സംസ്ഥാനങ്ങളിലെ ഗവർണർമാർ സഹോദരദിനം ഔദ്യോഗികമായി അംഗീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.