ന്യൂഡൽഹി: പുതിയ വാക്സിൻ നയവും വാക്സിനുകളുടെ വിലയും വൻ പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തിൽ വിശദീകരണവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം രംഗത്ത്. കേന്ദ്ര സർക്കാർ വാങ്ങുന്ന വാക്സിൻ എല്ലാ സംസ്ഥാനങ്ങൾക്കും സൗജന്യമായിരിക്കുമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. അതേസമയം, സംസ്ഥാനങ്ങളും സ്വകാര്യ ആശുപത്രികളും വാക്സിൻ നിർമാതാക്കളിൽനിന്ന് നേരിട്ടു വാങ്ങുന്നവയുടെ ഉയർന്ന വിലയെക്കുറിച്ച് ആരോഗ്യ മന്ത്രാലയം ഒന്നും പറയുന്നില്ല.
കേന്ദ്രം വാക്സിനുകൾ വാങ്ങുന്നത് ഡോസിന് 150 രൂപക്കാണെന്നും ഇത് സംസ്ഥാനങ്ങൾക്ക് സൗജന്യമായിട്ടാണ് വിതരണം ചെയ്യുകയെന്നുമാണ് വിശദീകരണത്തിലുള്ളത്. മേയ് 1 മുതൽ 18 വയസ് തികഞ്ഞവർക്ക് വാക്സിന്‍ നൽകാൻ കേന്ദ്രം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. എന്നാൽ, ഇതിന് മൂന്നു തരത്തിലെ വില പുറത്തുവന്നതാണ് വ്യാപക പ്രതിഷേധത്തിനിടയാക്കിയത്. ഇതുവരെ കേന്ദ്രം സീറം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് നേരിട്ടു വാങ്ങുന്ന കോവിഷീൽഡ് വാക്സിനും ഭാരത് ബയോടെക്കിൽനിന്നു വാങ്ങുന്ന കോവാക്സിനും സംസ്ഥാനങ്ങൾക്കു സൗജന്യമായി വിതരണം ചെയ്യുകയായിരുന്നു.
#Unite2FightCorona
— Ministry of Health (@MoHFW_INDIA) April 24, 2021
It is clarified that Govt of India's procurement price for both #COVID19 vaccines remains Rs 150 per dose.
GOI procured doses will continue to be provided TOTALLY FREE to States.@PMOIndia @drharshvardhan @AshwiniKChoubey @DDNewslive @PIB_India @mygovindia https://t.co/W6SKPAnAXw
പുതിയ നയം അനുസരിച്ച് ഉത്പാദിപ്പിക്കുന്നവയിൽ 50% വാക്സിന്‍ സംസ്ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കും കമ്പനികളിൽനിന്നു നേരിട്ടു വാങ്ങിക്കാം. സീറം ഇൻസ്റ്റിറ്റ്യൂട്ട് ഇങ്ങനെ വിൽക്കുന്ന വാക്സിൻ ഡോസ് ഒന്നിന് സംസ്ഥാനങ്ങൾക്ക് 400 രൂപയും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയുമാണ് വിലയിട്ടിരിക്കുന്നത്. ഇതേ വാക്സിനാണ് കേന്ദ്രത്തിന് 150 രൂപക്ക് അവർ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.