ഷിംല: ഹിമാചൽ പ്രദേശ് ശീതകാല നിയമസഭ മന്ദിരത്തിന്റെ പ്രധാന കവാടത്തിൽ ഖലിസ്താൻ പതാക കെട്ടിയ പഞ്ചാബ് സ്വദേശി അറസ്റ്റിൽ. ഹർവിർ സിങ് എന്നയാളാണ് അറസ്റ്റിലായത്. കേസിൽ ഉൾപ്പെട്ട മറ്റൊരാൾക്കായി തെരച്ചിൽ തുടരുകയാണെന്നും ഉടൻ പിടിയിലാകുമെന്നും മുഖ്യമന്ത്രി ജയ് റാം താക്കൂർ പറഞ്ഞു.
ധർമശാലയിലെ നിയമസഭ മന്ദിരത്തിന്റെ പ്രവേശന കവാടത്തിൽ ഖലിസ്താൻ പതാക കെട്ടുകയും മതിലിൽ വിഘടനവാദ മുദ്രാവാക്യങ്ങൾ എഴുതിവെക്കുകയും ചെയ്യുകയായിരുന്നു.
അതേസമയം, 'നീതിക്കുവേണ്ടി സിഖുകാർ' എന്ന വിഘടനവാദ സംഘടനയുടെ നേതാവ് ഗുർപത്‍വന്ത് സിങ്ങിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും സംസ്ഥാന അതിർത്തി അടക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.