ബുദ്ഗാമിൽ സി.ആർ.പി.എഫിന് നേരെ ഭീകരാക്രമണം; ജവാന് പരിക്ക്

ബുദ്ഗാം: ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിൽ സി.ആർ.പി.എഫിന് നേരെ ഭീകരരുടെ ആക്രമണം. ബുദ്ഗാമിലെ ചദൂര ഏരിയായിലാണ് ആക്രമണം നടന്നത്. സി.ആർ.പി.എഫ് ജവാന് പരിക്കേറ്റു. ജവാനെ സൈനിക ആശുപത്രിയിലേക്ക് മാറ്റി.

മധ്യ കശ്മീരിലെ ചമോറയിലെ കെസ്രമുള്ള ഏരിയയിലെ സി.ആർ.പി.എഫ് പെട്രോളിങ് സംഘത്തെയാണ് ഭീകരർ ലക്ഷ്യമിട്ടിരുന്നത്. പ്രദേശം വളഞ്ഞ സേന ഭീകരർക്കായി തെരച്ചിൽ ശക്തമാക്കിയതായി സി.ആർ.പി.എഫ് ട്വീറ്റ് ചെയ്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.