ന്യൂഡൽഹി: ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കുന്ന വിഷയം ചർച്ചചെയ്യാ ൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച സർവകക്ഷി യോഗം പ്രമുഖ പ്രതിപക്ഷ പാർട്ടികളുട െ പങ്കാളിത്തവും സമവായവുമില്ലാതെ അലസി. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ, ബി.എസ്. പി, സമാജ്വാദി പാർട്ടി തുടങ്ങിയവ യോഗം ബഹിഷ്കരിച്ചപ്പോൾ സി.പി.എം, സി.പി.െഎ തുടങ് ങിയ കക്ഷികൾ പെങ്കടുത്ത് എതിർപ്പ് അറിയിച്ചു. ബി.ജെ.പി സഖ്യകക്ഷിയായ ശിവസേനയും വിട ്ടുനിന്നു.
ലോക്സഭ തെരഞ്ഞെടുപ്പിലെ വിജയാരവത്തിനു പിന്നാലെ സർക്കാർ നടത്തിയ ആദ ്യ ചുവടുവെപ്പാണ് പിഴച്ചത്. ഒറ്റ തെരഞ്ഞെടുപ്പു സമ്പ്രദായം കൊണ്ടുവരുന്നതിന് ഭര ണഘടന ഭേദഗതി പാർലമെൻറിെൻറ ഇരുസഭകളിലും മൂന്നിൽരണ്ടു ഭൂരിപക്ഷത്തോടെ പാസാക്കാൻ പ്രതിപക്ഷ പിന്തുണ സർക്കാറിന് ആവശ്യമാണെന്നിരിക്കേയാണ് എല്ലാ പാർട്ടികളുടെയും പ്രസിഡൻറ്/ജനറൽ സെക്രട്ടറിമാരെ മോദി ചർച്ചക്ക് ക്ഷണിച്ചത്.
എന്നാൽ, ഒറ്റ തെരഞ്ഞെടുപ്പിെൻറ പ്രായോഗികതയിൽ കടുത്ത സംശയം ഉയർന്നു.
തിടുക്കപ്പെട്ട് ഒറ്റ േയാഗത്തിൽ തീരുമാനമെടുക്കാൻ കഴിയുന്ന വിഷയമല്ലെന്നിരിക്കേ, സർക്കാർ നീക്കം ഫെഡറൽ തത്ത്വങ്ങൾക്കും ഭരണഘടനക്കും എതിരാണെന്നു ചൂണ്ടിക്കാട്ടി തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി ബഹിഷ്കരണം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വിവിധ പ്രതിപക്ഷ പാർട്ടി നേതാക്കൾ ഇതേ നിലപാട് ആവർത്തിച്ചത്. യു.പി.എ സഖ്യകക്ഷിയായ എൻ.സി.പിയുടെ നേതാവ് ശരദ് പവാർ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.െഎ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി, വൈ.എസ്.ആർ കോൺഗ്രസ് നേതാവ് ജഗൻമോഹൻ റെഡ്ഡി, പി.ഡി.പി നേതാവ് മഹ്ബൂബ മുഫ്തി തുടങ്ങിയവർ വിയോജിപ്പോടെ തന്നെ യോഗത്തിൽ പെങ്കടുത്തു. ആം ആദ്മി പാർട്ടി, ടി.ഡി.പി, ടി.ആർ.എസ് എന്നിവ പ്രതിനിധികളെ അയച്ചു.
രാഹുൽ ഗാന്ധിയുടെ പിന്മാറ്റം സൃഷ്ടിച്ച അനിശ്ചിതത്വങ്ങൾക്കിടയിൽ യോഗത്തിൽ പെങ്കടുക്കേണ്ടതില്ലെന്ന് ബുധനാഴ്ച മാത്രമാണ് കോൺഗ്രസ് തീരുമാനിച്ചത്. മുസ്ലിംലീഗ്, ആർ.എസ്.പി, കേരള കോൺഗ്രസ് എന്നിവയും വിട്ടുനിന്നു. ജനാധിപത്യത്തിന് യഥാർഥ ഭീഷണി ഉയർത്തുന്ന വോട്ടുയന്ത്രങ്ങളെക്കുറിച്ചായിരുന്നു ചർച്ചയെങ്കിൽ പെങ്കടുത്തേനെ എന്നാണ് ബി.എസ്.പി നേതാവ് മായാവതി പ്രതികരിച്ചത്. സർക്കാറിനെ പുറത്തുനിന്ന് പിന്താങ്ങിയത് ബി.ജെ.ഡി നേതാവ് നവീൻ പട്നായിക് മാത്രം. സമയവും പണച്ചെലവും ചുരുക്കാൻ ഒറ്റ തെരഞ്ഞെടുപ്പ് എന്ന വിഷയത്തിനൊപ്പം മറ്റു നാലു കാര്യങ്ങൾകൂടി യോഗത്തിെൻറ അജണ്ടയായിരുന്നു. പാർലമെൻറിെൻറ പ്രവർത്തനക്ഷമത വർധിപ്പിക്കാനുള്ള വഴി, 75ാം സ്വാതന്ത്ര്യ വാർഷികത്തിലെ പുതിയ ഇന്ത്യ, മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാർഷിക പരിപാടികൾ, അഭിലാഷ ജില്ല വികസനം എന്നിവയായിരുന്നു അവ. ഇൗ വിഷയങ്ങളിൽ സി.പി.എമ്മും മറ്റും വിശദമായിത്തന്നെ അഭിപ്രായങ്ങൾ എഴുതി അറിയിച്ചു.
പ്രതിപക്ഷത്തിെൻറ
എതിർവാദങ്ങൾ
ഭരണഘടനക്കും ജനാധിപത്യത്തിനും ഫെഡറൽ തത്ത്വങ്ങൾക്കും വിരുദ്ധമാണ് ഒറ്റ തെരഞ്ഞെടുപ്പ്. ഭരണഘടന രൂപപ്പെടുത്തിയതിനു പിന്നാലെ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാണ് നടന്നത്. എന്നാൽ, ഭരണഘടന ദുരുപയോഗിച്ച് സംസ്ഥാന സർക്കാറുകളെ പിരിച്ചുവിട്ട നടപടിയും മറ്റും മൂലമാണ് തെരഞ്ഞെടുപ്പുകൾ പലപ്പോഴായത്.
അവിശ്വാസ പ്രമേയം സഭയിൽ പാസാവുകയോ പണബിൽ പരാജയപ്പെടുകയോ ചെയ്താൽ മന്ത്രിസഭ രാജിവെച്ചേ മതിയാവൂ. ബദൽ സർക്കാർ ഉണ്ടാക്കാൻ പറ്റിയില്ലെങ്കിൽ ഇടക്കാല തെരഞ്ഞെടുപ്പല്ലാതെ വഴിയില്ല. ലോക്സഭക്കോ നിയമസഭകൾക്കോ നിശ്ചിത കാലാവധിയില്ല. നേരത്തെ പിരിച്ചുവിട്ടില്ലെങ്കിൽ അഞ്ചുവർഷം എന്നാണ് കാലാവധി വെച്ചിരിക്കുന്നത്. കാലാവധി നീട്ടുന്നതും ഭരണഘടന വിരുദ്ധം.
ഒറ്റ തെരഞ്ഞെടുപ്പിനു പാകത്തിൽ ഭരണച്ചുമതല രാഷ്ട്രപതിക്കോ സംസ്ഥാന തലത്തിൽ ഗവർണർക്കോ കൈമാറുന്നത് കേന്ദ്രത്തിെൻറ പിന്നാമ്പുറ ഭരണ നിയന്ത്രണത്തിന് വഴിയൊരുക്കും. ഒരു മന്ത്രിസഭയെ പുറത്താക്കാൻ എം.പി/എം.എൽ.എമാർക്കുള്ള അവകാശം ഇല്ലാതാക്കുന്നതാണ് ഒറ്റ തെരഞ്ഞെടുപ്പിനുള്ള നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.