ന്യൂഡൽഹി: കുടിയേറ്റ തൊഴിലാളികളെയും ദിവസവേതനക്കാരെയും ഉന്നമിട്ട് സർക്കാർ നടപ്പാക്കുന്ന ‘ഒരു രാജ്യം ഒരു റേഷൻ കാർഡ്’ സേവനം 2020 ജൂൺ ഒന്നു മുതൽ രാജ്യത്തുടനീളം പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാൻ.
അർഹരായ ഗുണഭോക്താക്കൾക്ക് ദേശീയ ഭക്ഷ്യസുരക്ഷ നിയമപ്രകാരം രാജ്യത്ത് ഏതു ന്യായവില ഷോപ്പിൽനിന്നും (എഫ്.പി.എസ്) ഒരേ റേഷൻ കാർഡ് ഉപയോഗിച്ച് ധാന്യങ്ങൾ ലഭിക്കും. ബയോമെട്രിക് / ആധാർ ബന്ധിപ്പിച്ചവർക്ക് ഇപോസ് ഉപകരണങ്ങൾവഴി ഇത് ലഭ്യമാകുമെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ-ഭക്ഷ്യ-പൊതുവിതരണ മന്ത്രിയായ പാസ്വാൻ ലോക്സഭയിൽ പറഞ്ഞു.
സംസ്ഥാനത്തിന് പുറത്തുനിന്ന് ധാന്യം വാങ്ങുന്നതിനുള്ള സൗകര്യം ഓൺലൈൻ ഇപോസ് ഉപകരണങ്ങളുള്ള എഫ്.പി.എസിലൂടെ മാത്രമേ ലഭ്യമാകൂ. ജൂൺ ഒന്നു മുതൽ രാജ്യത്തുടനീളം ഈ പദ്ധതി നടപ്പാകും. കുടിയേറ്റ തൊഴിലാളികൾക്ക് റേഷൻ ഉപയോഗിക്കാൻ ഈ സംവിധാനം ഗുണം ചെയ്യും. സ്റ്റാൻഡേർഡൈസേഷൻ പ്രവർത്തനങ്ങളെ സമന്വയിപ്പിക്കുന്നതിനായി ‘ഒരു രാജ്യം ഒരു സ്റ്റാൻഡേർഡ്’ എന്ന പദ്ധതിക്കും സർക്കാർ ശ്രമിക്കുന്നുണ്ട്. ഇതിനായി ഒരു മാർഗരേഖ വികസിപ്പിക്കാൻ ഉപഭോക്തൃകാര്യ മന്ത്രാലയം ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിനോട് (ബിസ്) ആവശ്യപ്പെട്ടു. ഇന്ത്യൻ സ്റ്റാേൻറർഡ് അനുസരിച്ചുള്ള വിവിധ ഉൽപന്നങ്ങളുടെ നിർമാണത്തിന് 51 രാജ്യങ്ങളിലെ കമ്പനികൾക്ക് 998 ലൈസൻസുകൾ ഇതിനകം ബിസ് നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ഒറ്റ കാർഡ് പദ്ധതി ഇല്ല –കേന്ദ്രം
ന്യൂഡൽഹി: എല്ലാ പൗരന്മാർക്കും പൊതു ഉപയോഗങ്ങൾക്ക് ഒറ്റ കാർഡ് ഏർപ്പെടുത്താൻ ഉദ്ദേശ്യമില്ലെന്ന് സർക്കാർ ലോക്സഭയെ അറിയിച്ചു. അതേസമയം, ദേശീയ പൗരത്വപ്പട്ടിക തയാറാക്കുകയും പുതുക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ അടുത്ത ഏപ്രിൽ ഒന്നിന് തുടങ്ങും; സെപ്റ്റംബർ 30 വരെ തുടരും. ഇതിനൊപ്പം ആദ്യഘട്ട സെൻസസ്-2021 പ്രവർത്തനങ്ങളും നടക്കും. ദേശീയ പൗരത്വപ്പട്ടിക 2010ൽ തയാറാക്കുകയും പുതുക്കുകയും ചെയ്തിരുന്നു. അതിെൻറ തുടർച്ചയായി നടക്കുന്ന പുതുക്കൽ ജോലികൾക്ക് 3941 കോടി ചെലവ് കണക്കാക്കുന്നതായി ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് വിശദീകരിച്ചു. സെൻസസ് പ്രവർത്തനങ്ങൾക്ക് കണക്കാക്കുന്നത് 8755 കോടിയാണ്.
ഒരു രാജ്യം, ഒറ്റ റേഷൻ കാർഡ് പദ്ധതി ദേശീയ തലത്തിൽ ജൂൺ ഒന്നിന് പ്രാബല്യത്തിൽ വരുമെന്ന് പൊതുവിതരണ മന്ത്രി രാംവിലാസ് പാസ്വാൻ അറിയിച്ചു. കുടിയേറ്റ തൊഴിലാളികൾക്കും ദിവസജോലിക്കാർക്കും ഈ സൗകര്യം പ്രയോജനപ്പെടും. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം റേഷൻ സാധനങ്ങൾക്ക് അർഹതയുള്ളവർക്ക് ഇന്ത്യയിൽ എവിടെനിന്നും കാർഡ് ഉപയോഗിച്ച് റേഷൻ വാങ്ങാൻ കഴിയുമെന്ന് മന്ത്രി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.