‘ഒരു രാജ്യം ഒരു റേഷൻ കാർഡ്​’ പദ്ധതിയുമായി കേന്ദ്രം

ന്യൂഡൽഹി: ‘ഒരു രാജ്യം ഒരു റേഷൻ കാർഡ്​’ പദ്ധതി നടപ്പിലാക്കുമെന്ന്​ ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്തി​​​െൻറ ഏതു ഭാഗത്തും ഈ റേഷൻ കാർഡ്​ ബാധകമാക്കുമെന്നും 25ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ്​ രണ്ടാംഘട്ട പ്രഖ്യാപനത്തിൽ ധനമന്ത്രിനിർമല സീതാരാമൻ പറഞ്ഞു. 

2020 ആഗസ്​റ്റിൽ 83 ശതമാനം കാർഡുകളും വൺ നേഷൻ വൺ റേഷൻ കാർഡ്​ പദ്ധതിയിൽ കൊണ്ടുവരും. 2021 ഓടെ ഈ പദ്ധതി പൂർത്തിയാക്കുമെന്നും അവർ കൂട്ട​ിച്ചേർത്തു. വൺ നേഷൻ വൺ റേഷൻ കാർഡ്​ പദ്ധതി നടപ്പിലാക്കുക അന്തർ സംസ്​ഥാന തൊഴിലാളികൾക്ക്​ കൂടി സഹായകകരമാകുന്ന രീതിയിലായിരിക്കും. ഇതോടെ രാജ്യത്ത്​ എവിടെനിന്നും റേഷൻ കാർഡുപയോഗിച്ച്​ റേഷൻ വാങ്ങാൻ സാധിക്കുമെന്നും ധനമന്ത്രി പറഞ്ഞു. 
 

Tags:    
News Summary - One Nation One Ration Card Nirmala sitharaman -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.