‘ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്’ : പറയാൻ എളുപ്പം, പ്രയോഗം പ്രയാസം

ന്യൂ​ഡ​ൽ​ഹി: പ​റ​യാ​ൻ എ​ളു​പ്പ​മു​ള്ള ‘ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്’ എ​ന്ന ബി.​​ജെ.​പി അ​ജ​ണ്ട​യു​ടെ പ്ര​യോ​ഗ​വ​ത്ക​ര​ണം പ്ര​യാ​സ​ക​ര​മാ​ണെ​ന്നാ​ണ് ഇ​തി​ന​കം സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. അ​തേ​സ​മ​യം, 2014ൽ ​ബി.​ജെ.​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പു വാ​ഗ്ദാ​ന​മാ​യി​രു​ന്നി​ട്ടും ഏ​ക സി​വി​ൽ കോ​ഡി​നെ പോ​ലെ ന​ട​പ്പാ​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന വാ​ഗ്ദാ​നം അ​ന്നു​തൊ​​ട്ടേ സ​ജീ​വ ച​ർ​ച്ച​യാ​ക്കി നി​ല​നി​ർ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി 2024ലെ ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പെ​ങ്കി​ലും അ​ത് ന​ട​പ്പാ​ക്കു​മോ എ​ന്ന ചോ​ദ്യ​മാ​ണി​പ്പോ​ൾ ഉ​യ​രു​ന്ന​ത്.

ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​ക​ൾ അ​ട​ക്കം നി​ര​വ​ധി നി​യ​മ​നി​ർ​മാ​ണ​ങ്ങ​ളും കോ​ടി​ക​ൾ ചെ​ല​വു വ​രു​ന്ന പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​ങ്ങ​ളും കാ​ലാ​വ​ധി തീ​രാ​ത്ത നി​ര​വ​ധി നി​യ​മ​സ​ഭ​ക​ളു​ടെ പി​രി​ച്ചു​വി​ട​ലും പ്ര​തി​പ​ക്ഷ​വു​മാ​യി സ​മ​വാ​യ​ത്തി​ന് വി​ശ​ദ​മാ​യ കൂ​ടി​യാ​ലോ​ച​ന​യും അ​നി​വാ​ര്യ​മാ​കു​ന്ന പ്ര​ക്രി​യ​ക്ക് ഏ​റെ സ​മ​യ​മെ​ടു​ക്കും.

ഭ​ര​ണ​ഘ​ട​ന​യു​ടെ 83 (2), 85 (2) ബി, 172 (1), 174 (2) ​ബി, 356 അ​നുഛേ​ദ​ങ്ങ​ൾ ഇ​തി​നാ​യി ഭേ​ദ​ഗ​തി ചെ​യ്യാ​ൻ പാ​ർ​ല​മെ​ന്റി​ൽ മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷം വേ​ണം. പാ​ർ​ല​മെ​ന്റ് അ​വ പാ​സാ​ക്കി​യാ​ലും രാ​ജ്യ​ത്തെ പ​കു​തി​യി​ലേ​റെ സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ളു​ടെ അം​ഗീ​കാ​രം വേ​ണം. അ​തി​ന് ക​ഴി​ഞ്ഞാ​ലും 25 ല​ക്ഷം ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടു​യ​ന്ത്ര​വും 25 ല​ക്ഷം വി​വി​പാ​റ്റും ഒ​രു​ക്ക​ണം. നി​ല​വി​ൽ 12 ല​ക്ഷം വോ​ട്ടു​യ​ന്ത്ര​ങ്ങ​ളാ​ണ് ക​മീ​ഷ​നു​ള്ള​ത്. 2015ൽ ​കോ​ൺ​ഗ്ര​സ് നേ​താ​വ് സു​ദ​ർ​ശ​ൻ നാ​ച്ചി​യ​പ്പ​ൻ അ​ധ്യ​ക്ഷ​നാ​യ പാ​ർ​ല​മെ​ന്റ​റി സ​മി​തി സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ ‘ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്’ എ​ന്ന ആ​ശ​യം പ്ര​യോ​ഗ​വ​ത്ക​രി​ക്കു​ന്ന​തി​ലെ പ്രാ​യോ​ഗി​ക വി​ഷ​മ​ത​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

2018ൽ ​ന​ല്ല ആ​ശ​യ​മാ​ണി​തെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട നി​യ​മ ക​മീ​ഷ​ൻ, ഭ​ര​ണ​ഘ​ട​ന​ക്ക​ക​ത്തു നി​ന്നു​കൊ​ണ്ട് ഇ​ത് ന​ട​പ്പാ​ക്കാ​ൻ വി​ശ​ദ​മാ​യ ച​ർ​ച്ച അ​നി​വാ​ര്യ​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ, 2019ൽ ​ര​ണ്ടാ​മ​തും അ​ധി​കാ​ര​ത്തി​ൽ വ​ന്ന​പ്പോ​ൾ ഈ ​ല​ക്ഷ്യം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ഒ​രു സ​മി​തി​യു​ണ്ടാ​ക്കു​മെ​ന്നും വി​വി​ധ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്നും ന​രേ​ന്ദ്ര മോ​ദി വ്യ​ക്ത​മാ​ക്കി. നി​ര​വ​ധി പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ഇ​തി​നെ എ​തി​ർ​ത്തു​വെ​ങ്കി​ലും അ​ന്ന​ത്തെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ സു​നി​ൽ അ​റോ​റ പ്ര​ധാ​ന​മ​​ന്ത്രി​യു​ടെ​യും ബി.​ജെ.​പി​യു​ടെ​യും തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​ത്തി​നൊ​പ്പം നി​ന്നു. നി​തി ആ​യോ​ഗ്, പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സാ​മ്പ​ത്തി​ക ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ ബി​ബേ​ക് ദെ​ബ്റോ​യ് എ​ന്നി​വ​രും ബി.​ജെ.​പി അ​ജ​ണ്ട​ക്കാ​യി രം​ഗ​ത്തു​വ​ന്നു.

ഇ​പ്പോ​ൾ സ​മി​തി അ​ധ്യ​ക്ഷ​നാ​യി മാ​റി​യ രാം​നാ​ഥ് കോ​വി​ന്ദ് രാ​ഷ്ട്ര​പ​തി​യാ​യി​രി​​ക്കെ ര​ണ്ടു ത​വ​ണ ഇ​​​തേ ആ​വ​ശ്യ​മു​ന്ന​യി​ച്ചി​രു​ന്നു. 2018ലും 2019​ലും രാ​ഷ്ട്ര​പ​തി​യാ​യി​രി​ക്കെ സെ​ൻ​ട്ര​ൽ ഹാ​ളി​ൽ സം​യു​ക്ത പാ​ർ​ല​മെ​ന്റ് സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത​പ്പോ​ഴാ​യി​രു​ന്നു അ​ത്. കോ​വി​ന്ദി​നെ ത​ന്നെ​യാ​ണ് ഇ​പ്പോ​ൾ സ​മി​തി ത​ല​വ​നാ​യി നി​യ​മി​ച്ചി​രി​ക്കു​ന്ന​തും.

Tags:    
News Summary - 'One State One Election': Easy to say; Application is difficult

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.