ബംഗളൂരു: കേരളത്തിൽനിന്നെത്തുന്ന വിദ്യാർഥികൾക്ക് മംഗളൂരു നഗരം ഉൾപ്പെടുന്ന ദക്ഷിണ കന്നഡ ജില്ലയിൽ ഒരാഴ്ചത്തെ ക്വാറന്റീൻ നിർബന്ധമാക്കി. കോവിഡ് പോസിറ്റിവ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ മുൻകരുതലെന്ന നിലയിലാണ് നടപടിയെന്ന് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമീഷണർ കെ.വി. രാജേന്ദ്ര അറിയിച്ചു.
കേരളത്തിൽ അഞ്ചിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കേരളത്തിൽനിന്നുള്ള വിദ്യാർഥികൾ ദക്ഷിണ കന്നഡയിൽ പ്രവേശിക്കണമെങ്കിൽ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇതിനുപുറമെയാണ് ക്വാറന്റീൻ നിബന്ധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.