ബം​ഗ​ളൂ​രു: ഇ​ന്ത്യ​യുടെ ചാ​ന്ദ്ര​ദൗ​ത്യ​മാ​യ ച​ന്ദ്ര​യാ​ൻ -3 ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ സോ​ഫ്റ്റ്ലാ​ൻ​ഡി​ങ് ന​ട​ത്തി​യി​ട്ട് ഇ​ന്നേ​ക്ക് ഒ​രു വ​ർ​ഷം. 2023 ആ​ഗ​സ്റ്റ് 23നാ​ണ് ച​ന്ദ്ര​യാ​ന്റെ ഭാ​ഗ​മാ​യ ‘വി​ക്രം’ ലാ​ൻ​ഡ​ർ ച​ന്ദ്ര​ന്റെ ദ​ക്ഷി​ണ ധ്രു​വ​ത്തി​ൽ മൃ​ദു​വാ​യി ഇ​റ​ങ്ങി​യ​ത്. ആ​ദ്യ​മാ​യി​ട്ടാ​യി​രു​ന്നു ഒ​രു രാ​ജ്യം ഈ ​ഭാ​ഗ​ത്ത് ഇ​റ​ങ്ങി​യ​ത് എ​ന്ന​തു​കൊ​ണ്ടു​ത​ന്നെ ചാ​ന്ദ്ര​പ​ര്യ​വേ​ക്ഷ​ണ ച​രി​ത്ര​ത്തി​ലെ​ത്ത​ന്നെ നി​ർ​ണാ​യ​ക​മാ​യ ഘ​ട്ട​മാ​യി​ട്ടാ​ണ് ച​ന്ദ്ര​യാ​ൻ 3 വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ഈ ​ച​രി​ത്ര​നി​മി​ഷ​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്താ​ൻ ഇ​ന്ന് ​ദേ​ശീ​യ ബ​ഹി​രാ​കാ​ശ ദി​ന​മാ​യും ആ​ച​രി​ക്കു​ന്നു​ണ്ട്. ബ​ഹി​രാ​കാ​ശ ദി​ന​ത്തി​ന്റെ ത​ലേ​ന്നാ​ൾ ച​ന്ദ്ര​യാ​ൻ -3യു​ടെ സു​പ്ര​ധാ​ന​മാ​യ ഒ​രു ക​ണ്ടെ​ത്ത​ൽ കൂ​ടി ഐ.​എ​സ്.​ആ​ർ.​ഒ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. ച​ന്ദ്ര​നി​ൽ ഒ​രു കാ​ല​ത്ത് ‘മാ​ഗ്മ ക​ട​ൽ’ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് വി​ക്രം ലാ​ൻ​ഡ​ർ ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ ഇ​റ​ക്കി​യ പ്ര​ഗ്യാ​ൻ റോ​വ​ർ ശേ​ഖ​രി​ച്ച മ​ണ്ണ് പ​രി​ശോ​ധി​ച്ച​പ്പോ​ൾ വ്യ​ക്ത​മാ​യ​ത്.

‘മാ​ഗ്മ ക​ട​ൽ’ എ​ന്നാ​ൽ ഉ​രു​കി​യ പാ​റ​ക്ക​ഷ​ണ​ങ്ങ​ളാ​ണെ​ന്ന് പ​റ​യാം. ഗ്ര​ഹ​ങ്ങ​ളു​ടെ രൂ​പ​വ​ത്ക​ര​ണ സ​മ​യ​ത്താ​ണ് മാ​ഗ്മ ക​ട​ൽ രൂ​പ​പ്പെ​ടു​ക. അ​തു​കൊ​ണ്ടു​ത​ന്നെ ഈ ​ക​ണ്ടെ​ത്ത​ൽ ച​ന്ദ്ര​ന്റെ ഉ​ത്ഭ​വ​ത്തെ​യും പ​രി​ണാ​മ​ത്തെ​യും കു​റി​ച്ചു​ള്ള പ​ഠ​ന​ത്തി​ൽ അ​തി​നി​ർ​ണാ​യ​ക​മാ​ണ്. അ​തി​നി​ടെ, ച​ന്ദ്ര​യാ​ൻ 3 പേ​ട​ക​ത്തി​ലെ പ്ര​ഗ്യാ​ൻ റോ​വ​ർ ച​ന്ദ്ര​നി​ൽ ഇ​റ​ങ്ങു​ന്ന​തി​ന്‍റെ പു​തി​യ ചി​ത്ര​ങ്ങ​ളും ഐ.​എ​സ്.​ആ​ർ.​ഒ പു​റ​ത്തു​വി​ട്ടു. ചി​ത്ര​ങ്ങ​ൾ​കൊ​ണ്ട് ത​യാ​റാ​ക്കി​യ വി​ഡി​യോ സ്പേ​സ് ക്രാ​ഫ്റ്റ് എ​ൻ​ജി​നീ​യ​റാ​യ ആ​സ്ട്രോ നീ​ൽ എ​ക്സി​ൽ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. വി​ക്രം ലാ​ൻ​ഡ​റി​ൽ നി​ന്ന് റാം​പി​ലൂ​ടെ ച​ന്ദ്ര​ന്‍റെ ഉ​പ​രി​ത​ല​ത്തി​ൽ ഇ​റ​ങ്ങു​ന്ന​തി​നി​ടെ റോ​വ​റി​ലെ നാ​വി​ഗേ​ഷ​ൻ കാ​മ​റ (നാ​വ്കാം) പ​ക​ർ​ത്തി​യ ചി​ത്ര​ങ്ങ​ളാ​ണി​വ. വി​ക്രം ലാ​ൻ​ഡ​റി​ലെ ലാ​ൻ​ഡ​ർ ഇ​മേ​ജ​ർ കാ​മ​റ പ​ക​ർ​ത്തി​യ റോ​വ​റി​ന്‍റെ ചി​ത്ര​ങ്ങ​ളു​മു​ണ്ട്. 2023 ജൂ​ലൈ 14നാ​ണ് ഇ​ന്ത്യ​യു​ടെ മൂ​ന്നാം ചാ​ന്ദ്ര​ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ച​ന്ദ്ര​യാ​ൻ മൂ​ന്ന് പേ​ട​കം ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ൽ നി​ന്നും എ​ൽ.​വി.​എം 3 റോ​ക്ക​റ്റി​ൽ കു​തി​ച്ചു​യ​ർ​ന്ന​ത്. ഭൂ​മി​യി​ൽ നി​ന്ന് 3,84,000 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചാ​ണ് ലാ​ൻ​ഡ​ർ ച​ന്ദ്ര​നി​ൽ ഇ​റ​ങ്ങി​യ​ത്.

Tags:    
News Summary - one year of Chandrayaan-3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.