ബംഗളൂരു: കേരളത്തിലെ ഹോട്ടലുകളെ ഇരയാക്കി ഒാൺലൈൻ തട്ടിപ്പ് നടത്തിയ ഉത്തരേന്ത്യൻ സംഘം ബംഗളൂരുവിലെ മലയാളി ഹോ ട്ടലുകളെയും ലക്ഷ്യമിടുന്നു. പട്ടാളക്കാരനെന്നു പരിചയപ്പെടുത്തി ഭക്ഷണത്തിന് ഒാർഡർ ചെയ്ത ശേഷം പണം ഒാൺലൈനായി അടക്കാനെന്നു പറഞ്ഞ് അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച് പണം അപഹരിക്കുന്ന സംഘമാണ് തട്ടിപ്പിനു പിന്നിൽ. മലയാളിക ളുടെ ഉടമസ്ഥതയിലുള്ള മോറിസ് റസ്റ്റാറൻറിന്റെ ബംഗളൂരു അൾസൂർ ബ്രാഞ്ചിലേക്കാണ് ശനിയാഴ്ച രാത്രി തട്ടിപ്പ ുകാരന്റെ ഫോൺവിളിയെത്തിയത്. എന്നാൽ, സംശയം തോന്നിയ ജീവനക്കാർ അക്കൗണ്ട് വിവരം കൈമാറാതിരുന്നതിനാൽ പണം നഷ് ടമായില്ല.
ശനിയാഴ്ച രാത്രി 10.30ഒാടെയാണ് മോറിസ് റസ്റ്റാറന്റിലേക്ക് അജ്ഞാത വിളി വരുന്നത്. നന്നായി ഹിന്ദി സംസാരിക്കുന്നയാൾ താൻ ആർമി ജീവനക്കാരനാണെന്ന് പരിചയപ്പെടുത്തി. പിസയുണ്ടോ എന്നാണ് ആദ്യം ചോദിച്ചത്. ഇല്ലെന്നറിയിച്ചപ്പോൾ 10 ബർഗറിന് ഒാർഡർ ചെയ്തു. കാശ് ഒാൺലൈനായി അടക്കാമെന്നും അതിനായി എ.ടി.എം കാർഡിന്റെ രണ്ടുവശവും വാട്സ്ആപ്പിൽ നൽകണമെന്നുമായിരുന്നു ആവശ്യം. ഒാർഡറിന്റെ കൂടെ ൈസ്വപിങ് െമഷീൻ കൊടുത്തുവിടാമെന്ന് ഹോട്ടലുകാർ അറിയിച്ചപ്പോൾ വീട്ടിൽ കുട്ടികൾ മാത്രമേയുള്ളൂവെന്നും അവരുടെ കൈയിൽ കാർഡും കാശുമില്ലെന്നും താൻ പുറത്താണെന്നുമായിരുന്നു മറുപടി. വേണമെങ്കിൽ ഹോട്ടലിൽ വന്ന് ഒാർഡർ സ്വീകരിക്കാൻ ആളെ അയക്കാമെന്നും തട്ടിപ്പുകാരൻ പറഞ്ഞു.
എന്നാൽ, കഴിഞ്ഞ ദിവസം ‘മാധ്യമം’ പത്രത്തിൽ ഇത്തരം തട്ടിപ്പ് സംബന്ധിച്ച വാർത്ത വന്നത് ശ്രദ്ധയിൽപെട്ടിരുന്ന േഹാട്ടൽ ഇൻ ചാർജ് കൂത്തുപറമ്പ് സ്വദേശി ജലീൽ, ഒാർഡർ വിളിയിൽ സംശയം തോന്നി ജാഗ്രത പുലർത്തിയതിനാൽ എ.ടി.എം കാർഡ് വിവരങ്ങൾ കൈമാറിയില്ല.
ഹരിയാന, ഡൽഹി പ്രാദേശിക ചുവയുള്ള ഹിന്ദിയിലാണ് തട്ടിപ്പുകാരൻ സംസാരിച്ചതെന്നും സംശയങ്ങൾക്കിട നൽകാത്ത വിധമാണ് ഇയാളുടെ സംസാരരീതിയെന്നും ജലീൽ പറഞ്ഞു.
എ.ടി.എം കാർഡിന്റെ ഫോേട്ടാ അയച്ചുകൊടുക്കാൻ ആവശ്യപ്പെട്ടതിനൊപ്പം അതിന്റെ മാതൃകക്കായി ഒരു എ.ടി.എം കാർഡിന്റെ രണ്ടുവശവും തട്ടിപ്പുകാരൻ ജലീലിന് അയച്ചു നൽകിയിരുന്നു. പ്രമോദ് കുമാർ എ.കെ എന്നയാളുടെ പേരിലുള്ള എ.ടി.എം കാർഡാണ് അയച്ചത്. കേരളത്തിൽ തട്ടിപ്പിനിരയായ ഏതെങ്കിലും ഹോട്ടലുകാരുടെ എ.ടി.എം കാർഡാകാം ഇതെന്ന് കരുതുന്നു. 9783540417 എന്ന നമ്പറിലാണ് ഹോട്ടലിലേക്ക് വിളി വന്നത്. ഇതേ നമ്പറിൽ വാട്സ്ആപ് അക്കൗണ്ടുമുണ്ട്. ട്രൂ കാളറിൽ പരിശോധിച്ചപ്പോൾ വാജിദ് ഖാൻ എന്നപേരിലാണ് നമ്പർ പ്രത്യക്ഷപ്പെടുന്നതെന്നും ജലീൽ പറഞ്ഞു.
കേരളത്തിൽ ഇതേരീതിയിൽ വ്യാപകമായി തട്ടിപ്പ് നടന്നതിനു പിന്നാലെയാണ് ബംഗളൂരുവിലും മലയാളി ഹോട്ടലുകളെയും റസ്റ്റാറന്റുകളെയും ലക്ഷ്യമിട്ട് സംഘം നീങ്ങുന്നത്. പട്ടാളക്കാരനെന്നു പരിചയപ്പെടുത്തി ഹോട്ടലുകളിലെത്തി ഭക്ഷണത്തിന് ഒാർഡർ ചെയ്തശേഷം, പണമെടുക്കാത്തതിനാൽ അക്കൗണ്ട് നമ്പർ ചോദിച്ച് പോകുന്നയാൾ ഒാൺലൈനിലൂടെ അക്കൗണ്ട് തട്ടിപ്പ് നടത്തുന്നതായി കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷൻ പൊലീസിന് പരാതി നൽകിയിരുന്നു.
തൃശൂർ, കോഴിക്കോട്, ആലപ്പുഴ, വയനാട് എന്നിവിടങ്ങളിലും സമാന തട്ടിപ്പ് അരങ്ങേറിയിരുന്നു. പലർക്കും അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായതായും തട്ടിപ്പിനെതിരെ ജാഗ്രത പുലർത്തണമെന്നും പൊലീസ് കാര്യക്ഷമമായ നടപടി സ്വീകരിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.