​അവർക്കുള്ളത്​ രണ്ടംഗ സിൻഡിക്കേറ്റ്​; ഒരാൾ കലാപകാരി മറ്റേയാളുടെ താടി മാത്രമാണ്​ വളരുന്നത്​ -മമത

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത്​ ഷാക്കുമെതിരെ രൂക്ഷ വിമർശനവുമായി പശ്​ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രണ്ടംഗ സിൻഡിക്കേറ്റാണ്​ ഇവിടെ​ പ്രവർത്തിക്കുന്നതെന്ന്​ മമത പറഞ്ഞു​. ഒരാൾ കലാപകാരിയാണ്​. ഡൽഹി, ഗുജറാത്ത്​, യു.പി കലാപങ്ങളുടെ സ്​പോൺസറാണ്​ അയാൾ. രണ്ടാമത്തെയാൾ​ ഇന്ത്യയുടെ വ്യവസായ വളർച്ച മുരടിപ്പിച്ച വ്യക്​തിയാണ്​. പക്ഷേ അയാളുടെ താടി നന്നായി വളർന്നുവെന്ന്​ മമത പറഞ്ഞു.

അയാൾ ചിലപ്പോൾ ഗാന്ധിജിയേക്കാളും രവീന്ദ്രനാഥ ടാഗോറിനും മുകളിൽ തന്നെ പ്രതിഷ്​ഠിക്കും. ചിലപ്പോൾ സ്വാമി വിവേകാനന്ദനാണെന്ന്​ സ്വയം വിളിക്കും. സ്​റ്റേഡിയങ്ങൾക്ക്​ സ്വന്തം പേരിടും. അദ്ദേഹത്തിന്‍റെ തലക്ക്​ എന്തോ പ്രശ്​നമുണ്ടെന്ന്​ മമത ബാനർജി പരിഹസിച്ചു.

മോദി സ്​റ്റേഡിയത്തിന്​ തന്‍റെ പേര്​ നൽകുന്നു. കോവിഡ്​ വാക്​സിൻ സർട്ടിഫിക്കറ്റിൽ തന്‍റെ ചിത്രം ചേർക്കുന്നു. ഐ.എസ്​.ആർ.ഒയുടെ ​ സ്വന്തം ചിത്രങ്ങൾ ബഹിരാകാശത്തേക്ക്​ അയക്കുകയാണെന്നും മമത ബാനർജി പറഞ്ഞു. പശ്​ചിമബംഗാളിൽ മമത ബാനർജിക്കെതിരെ നരേന്ദ്രമോദിയും അമിത്​ ഷായും രൂക്ഷവിമർശനങ്ങളുമായി രംഗത്തെത്തുന്നതിനിടെയാണ്​ ദീദിയുടെ തിരിച്ചടി.

Tags:    
News Summary - "Only Grows Beard, Names Stadium After Himself": Mamata Banerjee On PM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.