മുംബൈ: ബി.ജെ.പിയുടെ പണാധിപത്യത്തെ രൂക്ഷമായി വിമർശിച്ച് ശിവസേനയുടെ മുഖപത്രം ‘സാമ്ന’. പണംകൊണ്ട് ഭരണം പിടിച്ചെടുക്കുകയും മറ്റു പാർട്ടികളെ ഇല്ലാതാക്കുകയും ചെയ്യുന്നുവെന്നാണ് സേനയുടെ ആരോപണം. ലേഖനത്തിൽ പക്ഷേ, ബി.ജെ.പിയുടെ പേെരടുത്ത് പറയുന്നില്ല. തെരഞ്ഞെടുപ്പിൽ ജനം തഴഞ്ഞിട്ടും ഗോവയിലും മണിപ്പൂരിലും അധികാരം പിടിച്ചവരാണവർ. പണാധിപത്യംകൊണ്ട് കുതിരക്കച്ചവടം നടത്തുന്നവർ ആരാണെന്ന് ജനം കാണുന്നുണ്ടെന്നും ‘സാമ്ന ’ എഴുതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.