ലഖ്നോ: ഉത്തർപ്രദേശിൽ കോൺഗ്രസാണോ ബി.ജെ.പിയാണോ നിലനിൽക്കുകയെന്ന് കാലം തെളിയിക്കുമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ബി.ജെ.പി നേതാവ് കേശവ് പ്രസാദ് മൗര്യയുടെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു യു.പിയുടെ ചുമതലയുള്ള അവർ. ജനങ്ങൾ പൂർണമായും തള്ളിക്കളഞ്ഞതിനാൽ യു.പി കോൺഗ്രസ് മുക്തമായെന്നായിരുന്നു മൗര്യയുടെ പ്രസ്താവന.
അടുത്ത വർഷം നടക്കാനിരിക്കുന്ന യു.പി നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് തമ്പടിച്ചിരിക്കുകയാണ് പ്രിയങ്ക ഗാന്ധി. കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് ചുമതല പ്രിയങ്കയുടെ നേതൃത്വത്തിലാണ്. സ്ഥാനാർഥി നിർണയം, പ്രചാരണം തുടങ്ങിയ ഒരുക്കങ്ങൾക്കായി യു.പിയിലെ പാർട്ടി നേതാക്കളുമായി പ്രിയങ്ക കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.
403 അംഗ നിയമസഭയിൽ ഏഴു സീറ്റുകൾ മാത്രമാണ് 2017ൽ കോൺഗ്രസിന് നേടാനായത്. ബി.ജെ.പി 312 സീറ്റുകൾ നേടി അധികാരത്തിലെത്തുകയായിരുന്നു. എന്നാൽ, നിലവിലെ രാഷ്ട്രീയ സാഹചര്യവും ജനവികാരവും ബി.ജെ.പിക്ക് എതിരാണെന്നാണ് കോൺഗ്രസിന്‍റെ കണക്കുകൂട്ടൽ. അതിനാൽ സംസ്ഥാനത്ത് നേട്ടമുണ്ടാക്കാമെന്നാണ് കോൺഗ്രസിന്‍റെ കണക്കുകൂട്ടൽ. 2022ലെ തെരഞ്ഞെടുപ്പിൽ അടിത്തറ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി പ്രതീഗ്യ യാത്രക്കുള്ള ഒരുക്കത്തിലാണ് കോൺഗ്രസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.