ഇന്ത്യ -നേപ്പാൾ പ്രധാനമന്ത്രിമാർ അതിർത്തി തർക്കങ്ങൾ ചർച്ച ചെയ്തു

ന്യൂഡൽഹി: മൂന്ന് ദിവസത്തെ ഇന്ത്യ സന്ദർശനത്തിനെത്തിയ നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദുബ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. അതിർത്തി പ്രശ്നങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്തുവെന്ന് വ്യക്തമാക്കിയ ദുബ ഉഭയകക്ഷി സംവിധാനങ്ങൾ ഉപയോഗിച്ച് എല്ലാ തർക്കങ്ങളും പരിഹരിക്കാൻ മോദിയോട് അഭ്യർഥിക്കുകയും ചെയ്തു.

സുരക്ഷയിലും പ്രതിരോധത്തിലും ഇരു രാജ്യങ്ങളും സഹകരിക്കും. കൂടിക്കാഴ്ച ഇന്ത്യ- നേപ്പാൾ ബന്ധങ്ങളിൽ പ്രതീക്ഷിച്ച ലക്ഷ്യം നേടുന്നതിന് പ്രാപ്തമാക്കുമെന്ന് മോദി വിശ്വാസം പ്രകടിപ്പിച്ചു. നേപ്പാളിൽ റുപേ കാർഡ് തുടങ്ങുന്നത് പരസ്പര സാമ്പത്തിക ബന്ധങ്ങളിൽ പുതിയ അധ്യായം തുറക്കുമെന്ന് മോദി പറഞ്ഞു. രാമായണ സർക്കീട്ട്, സംയോജിത ചെക്ക്പോസ്റ്റ്, നേപ്പാൾ പൊലീസ് അക്കാദമി എന്നിവയും ഇരു നേതാക്കളും ചർച്ച ചെയ്തു.

നേപ്പാളിന് പെട്രോളിയം ഉൽപന്നങ്ങൾ നൽകാനുള്ള കരാർ അഞ്ച് കൊല്ലത്തേക്ക് കൂടി പുതുക്കുകയും ചെയ്തു. 2021 ജൂലൈയിൽ പ്രധാനമന്ത്രിയായ ശേഷമുള്ള ദുബയുടെ ആദ്യ ഇന്ത്യ സന്ദർശനമാണിത്.

Tags:    
News Summary - Open borders between India, Nepal should not be misused: PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.