ന്യൂഡൽഹി: റഷ്യൻ അധിനിവേശത്തെ തുടർന്ന് യുദ്ധകലുഷിതമായ യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതരായി തിരികെയെത്തിക്കാനുള്ള ദൗത്യത്തിന് 'ഓപറേഷൻ ഗംഗ' എന്ന് പേരിട്ടു. ദൗത്യത്തിന്‍റെ ഭാഗമായി 219 പേരുമായുള്ള ആദ്യ വിമാനം 7.50ഓടെ മുംബൈയിലിറങ്ങി. യുക്രെയ്ന്‍റെ അയൽരാജ്യമായ റൊമാനിയയിൽ നിന്നാണ് വിമാനം പുറപ്പെട്ടത്.
എല്ലാ ഇന്ത്യക്കാരുടെയും സുരക്ഷക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ അശ്രാന്ത പരിശ്രമത്തിലാണെന്ന് തിരികെയെത്തിയവരെ സ്വാഗതം ചെയ്തുകൊണ്ട് കേന്ദ്ര മന്ത്രി പീയുഷ് ഗോയൽ ട്വീറ്റ് ചെയ്തു.
വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറാണ് ദൗത്യത്തിന്‍റെ പേരായ 'ഓപറേഷൻ ഗംഗ' പ്രഖ്യാപിച്ചത്. രക്ഷാദൗത്യത്തിന് നേരിട്ട് നിരീക്ഷിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുംബൈയിൽ ഇറങ്ങിയ വിമാനത്തിൽ മലയാളികളായ 27 പേരാണ് തിരികെയെത്തിയത്. കേരളത്തിൽ നിന്നുള്ള 2320 വിദ്യാർഥികൾ യുക്രെയ്നിലുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.