ആറാംവട്ട ചർച്ചയിലും പ്രതീക്ഷയർപ്പിക്കാ​തെ കർഷകർ; പ്രതിപക്ഷത്തിന്​ ഉറച്ച ശബ്​ദമാകാൻ കഴിയുന്നില്ലെന്നും വിമർശനം

ന്യൂഡൽഹി: കാർഷിക നിയമവുമായി ബന്ധപ്പെട്ട്​ കേന്ദ്രസർക്കാറുമായി ആറാം വട്ട ചർച്ചക്കൊരുങ്ങു​​േമ്പാഴും പ്രതീക്ഷയില്ലാ​െത കർഷക സംഘടനകൾ. ബുധനാഴ്ച നടക്കുന്ന ചർച്ചയിലും പരിഹാരം കാണാൻ സാധിക്കുമെന്ന വിശ്വാസമില്ലെന്ന്​ കിസാൻ മസ്​ദൂർ സംഘർഷ്​ കമ്മിറ്റി ജോയിൻറ്​ സെക്രട്ടറി സുഖ്​വീന്ദർ സിങ്​ സബ്ര പറഞ്ഞു.

'കേന്ദ്രസർക്കാറുമായി ഇതുവരെ അഞ്ചുവട്ടം ചർച്ച നടത്തി. ഇന്നത്തെ ചർച്ചയിലും പരിഹാരം കാണാനാകുമെന്ന വിശ്വാസമില്ല. മൂന്നു കാർഷിക നിയമങ്ങളും പിൻവലിക്കണമെന്നാണ്​ തങ്ങളുടെ ആവശ്യം' -സുഖ്​വീന്ദർ സിങ്​ സബ്ര പറഞ്ഞു.

അതേസമയം, കാർഷിക നിയമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്ത​ികൊണ്ടുവരാത്തതിൽ കർഷക സംഘടനകൾ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുകയും ചെയ്​തു. പ്രതിപക്ഷത്തിന്​ കേന്ദ്രത്തെ ഭയപ്പെടുത്തുന്ന ശക്തിയായി ഉയർന്നുവരാൻ സാധിക്കാത്തതിനാലാണ്​ കർഷകർ തെരുവിലറങ്ങേണ്ടിവന്നതെന്നും ഭാരതീയ കിസാൻ യൂനിയൻ നേതാവ്​ രാകേഷ്​ തികത്​ പറഞ്ഞു.

'സർക്കാറിനെ ഭയപ്പെടുത്താൻ കഴിയുന്ന ശബ്​ദമായി പ്രതിപക്ഷത്തിന്‍റെ എതിർപ്പ്​ ഉയർന്നുവരേണ്ടത്​ ആവശ്യമാണ്​. എന്നാൽ ഇവിടെ അതിന്​ കഴിയുന്നില്ല. എന്തുകൊണ്ടാണ്​ കർഷകർക്ക്​ റോഡിൽ സമരവുമായി എത്തേണ്ടിവന്നത്​. പ്രതിപക്ഷം പ്രതിഷേധവുമായി റോഡുകളിൽ ഇറങ്ങണം' -രാകേഷ്​ തികത്​ കൂട്ടിച്ചേർത്തു.

കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന്​ കേന്ദ്രം പരോക്ഷമായി വ്യക്തമാക്കുന്നതിനിടെയാണ്​ കർഷകരുമായുള്ള ആറാംവട്ട ചർച്ച. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുവരെ പ്രക്ഷോഭത്തിൽനിന്ന്​ പിന്നോട്ടില്ലെന്നാണ്​ കർഷകരുടെ നിലപാട്​. 

Tags:    
News Summary - Opposion should take to roads to protest farm laws Rakesh Tikait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.