ന്യൂഡൽഹി: ജനവിധി അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന ആശങ്കയുണ്ടെന്നും വോട്ടുയന്ത് രങ്ങളുടെ സുരക്ഷ തെരഞ്ഞെടുപ്പ് കമീഷെൻറ ഉത്തരവാദിത്തമാെണന്നും മുൻ രാഷ്ട്രപതി പ് രണബ് മുഖർജി. ജനാധിപത്യത്തിെൻറ അടിസ്ഥാനമൂല്യങ്ങൾ ചോദ്യം ചെയ്യുന്ന ഊഹാപോഹങ്ങൾക് ക് ഇടം നൽകരുത്. ജനവിധി പവിത്രമാകുകയും സംശയത്തിനതീതമാകുകയും വേണം. സ്ഥാപനത്തിെൻറ സത്യസന്ധത തെളിയിക്കേണ്ടത് തെരഞ്ഞെടുപ്പ് കമീഷെൻറ മാത്രം ഉത്തരവാദിത്തമാണ്.
നമ്മുടെ സ്ഥാപനങ്ങളിൽ വിശ്വസിക്കുന്നവനെന്ന നിലയിൽ അതിലെ ഉദ്യോഗസ്ഥരാണ് ഈ സ്ഥാപനങ്ങൾ എങ്ങനെ പ്രവർത്തിക്കണം എന്ന് തീരുമാനിക്കുക. എല്ലാ ഊഹാപോഹങ്ങളെയും തള്ളിക്കളയുന്ന വിധം അത് തെളിയിക്കാൻ തെരഞ്ഞെടുപ്പ് കമീഷന് സാധിക്കണമെന്നും വാർത്തക്കുറിപ്പിൽ മുൻ രാഷ്ട്രപതി പറഞ്ഞു.
അതേസമയം, തിങ്കളാഴ്ച രാത്രി നടന്ന പുസ്തക പ്രകാശന ചടങ്ങിൽ തെരഞ്ഞെടുപ്പ് കമീഷനെ പ്രണബ് പ്രകീർത്തിച്ചത് പലരെയും അമ്പരപ്പിച്ചിരുന്നു. മികച്ച രീതിയിലാണ് തെരഞ്ഞെടുപ്പ് നടത്തിയതെന്നും തെരഞ്ഞെടുപ്പ് കമീഷണര്മാരെല്ലാം അവരുടെ ജോലി കൃത്യമായി നിര്വഹിച്ചുെവന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത്തരം സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തണമെങ്കില്‍ അവര്‍ മികച്ച രീതിയില്‍ നടത്തുന്ന രാജ്യസേവനം കണക്കിലെടുക്കണമെന്നും ജനാധിപത്യം ശക്തിപ്പെട്ടിട്ടുണ്ടെങ്കില്‍ സുകുമാര്‍ സെന്‍ മുതല്‍ ഇങ്ങോട്ടുള്ള എല്ലാ െതരഞ്ഞെടുപ്പ് കമീഷണര്‍മാരും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചതുകൊണ്ടാണെന്നും പ്രണബ് പറയുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.