രാമക്ഷേത്ര ഉദ്ഘാടനം: മോദിയെ ക്ഷണിച്ചതിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാക്കൾ

ന്യൂഡൽഹി: രാമക്ഷേത്രം ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചതിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാക്കൾ. രാമക്ഷേത്ര നിർമാണത്തിന് പ്രധാനമന്ത്രിയെ മാത്രം ക്ഷണിച്ചത് എന്തുകൊണ്ടാണെന്നും ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള പാർട്ടി പരിപാടിയായി ഉദ്ഘാടനം മാറുമോയെന്നും പ്രതിപക്ഷ നേതാക്കൾ പറഞ്ഞു.

രാമക്ഷേത്ര ഉദ്ഘാടനം പാർട്ടി പരിപാടിയായി മാറുമോയെന്നായിരുന്നു കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്‍റെ പരാമർശം. എല്ലാവരെ.യും ക്ഷണിക്കുമെന്നെങ്കിലും ഭാരവാഹികൾ പറയണമായിരുന്നുവെന്നും ദൈവം എല്ലാവർക്കും ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്ര നിർമാണത്തിൽ മോദിയെ പ്രത്യേകം ക്ഷണിക്കണ്ടതില്ലെന്നായിരുന്നു ശിവസേന നേതാവ് സഞ്ജയ് റാവുത്തിന്‍റെ പ്രതികരണം. രാമക്ഷേത്രം നിർമിക്കപ്പെടേണ്ടതാണ്. ആയിരക്കണക്കിന് കർസേവകരാണ് രാമക്ഷേത്ര നിർമാണത്തിനായി ജീവൻ ബലിയർപ്പിച്ചത്. എല്ലാ ഹിന്ദുത്വസംഘടനകളും രാമക്ഷേത്ര നിർമാണത്തിന്‍റെ ഭാഗമായിരുന്നു. ശിവസേന, ബജ്റംഗ്ദൾ, വി.എച്ച.പി തുടങ്ങിയവരും ഇതിലുണ്ടായിരുന്നു. എൽ.കെ അഡ്വാനി രഥയാത്ര സംഘടിപ്പിച്ചു.ഇതിന്‍റെയൊക്കെ അനന്തരഫലമായാണ് രാമക്ഷേത്രം നിർമിക്കപ്പെടുന്നത്. ഇതുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങിയിൽ പങകെടുക്കുന്നതെന്നും എന്നാൽ ഇത് തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഒരുക്കമാണെന്നാണ് കരുതുന്നതെന്നും റാവുത്ത് കൂട്ടിച്ചേർത്തു.

രാമക്ഷേത്രം ബി.ജെ.പിക്ക് മാത്രം അവകാശപ്പെട്ടതാണോ എന്നായിരുന്നു മധ്യപ്രദേശ് കോൺഗ്രസ് പ്രസിഡന്‍റ് കമൽനാഥിന്‍റെ ചോദ്യം. ഇത് എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും രാമക്ഷേത്രം അവസാനം നിർമിക്കപ്പെടുന്നതിൽ സന്തോഷമുണ്ടെന്നും ിത് സനാതന ധർമത്തിന്‍റെ ഏറ്റവും വലിയ അടയാളമാമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ബി.ജെ.പി തങ്ങളുടെ അധികാരം ഉപയോഗിച്ച് ചരിത്രത്തെ പൊളിച്ചെഴുതി പുരാണങ്ങൾ സ്ഥാപിക്കുകയാണെന്നായിരുന്നു ഡി.എം.കെ നേതാവ് ടി.കെ.എസ് ഇളങ്കോവന്‍റെ പരാമർശം.

"ബി.ജെ.പി ചരിത്രത്തെ പൊളിച്ചെഴുതി പുരാണം സ്ഥാപിക്കുകയാണ്.

എല്ലാ രാജ്യവും അതിന്‍റെ ചരിത്രത്തിൽ അഭിമാനിക്കണം. രാമന്‍റെ ജനനം പുരാണമാണ്. അതാണ് രാമായണത്തിൽ പറയുന്നത്. ഇത് സാഹിത്യമാണ്. ബി.ജെ.പിക്ക് ചരിത്രത്തെ പുരാണം കൊണ്ട് മാറ്റിയെഴുതാനാണ് ആഗ്രഹം. ബി.ജെ.പിക്ക് ഇതൊരു രാഷ്ട്രീമായി മാത്രം കണക്കാക്കാനാണ് പാർട്ടിക്ക് താത്പര്യവും. മോദി രാമനിൽ താത്പര്യപ്പെടുന്നില്ല. ബി.ജെ.പി ശ്രീരാമനെ മികച്ചതായി കണക്കാക്കുന്നില്ല. അവർക്ക് ഇതൊരു രാഷ്ട്രീയ നേട്ടമായതിനാൽ ശ്രീരാമനം ഉപയോഗിക്കുകയാണ്" ഇളങ്കോവൻ പറഞ്ഞു.

Tags:    
News Summary - Opposition Leaders criticize for inviting Modi for ram temple inauguration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.