ന്യൂഡൽഹി: ബി.ജെ.പിയുടെ രാഷ്ട്രീയ മുന്നേറ്റം എങ്ങനെ തടയാം എന്നതിനെക്കുറിച്ച് ആലോചിക്കാൻ കോൺഗ്രസ് പ്രസിഡൻറ് സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ 16 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ ഡൽഹിയിൽ യോഗം ചേർന്നു. എൻ.സി.പി യോഗത്തിനെത്തിയില്ല.
ഇടതു നേതാക്കളെ കൂടാതെ തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയും ജെ.ഡി.യു എം.പി അലി അൻവർ അൻസാരിയും യോഗത്തിൽ പെങ്കടുത്തു.
ബിഹാറിൽ നിതീഷ് കുമാറിെൻറ നേതൃത്വത്തിൽ ജെ.ഡി.യു, ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയതിനെ അലി അൻവർ അൻസാരി എതിർത്തിരുന്നു. കാർഷിക പ്രതിസന്ധി ഉൾപ്പെടെ ജനകീയ വിഷയങ്ങൾ ഉയർത്തിക്കാട്ടി ബി.ജെ.പിക്കെതിരെ പ്രചാരണം നടത്താനാണ് പ്രതിപക്ഷം ഉദ്ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാക്കൾ കൂടുതൽ ചർച്ച നടത്തുമെന്ന് യോഗത്തിൽ പെങ്കടുത്ത സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.