ന്യൂഡൽഹി: പാർലമെന്‍റിന് മുന്നിലെ ഗാന്ധി പ്രതിമക്ക് സമീപം പ്രതിപക്ഷ എം.പിമാരുടെ പ്രതിഷേധം തുടങ്ങി. രാജ്യസഭയിൽ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ട 12 എം.പിമാർ സത്യഗ്രഹം നടത്തും. മാപ്പു പറഞ്ഞുകൊണ്ട് പാർലമെന്‍റിലേക്ക് തിരിച്ചു കയറില്ലെന്ന് പ്രഖ്യാപിച്ചാണ് പ്രതിപക്ഷ എം.പിമാർ സമരം നടത്തുന്നത്.
കഴിഞ്ഞ സമ്മേളനത്തിൽ സഭയിൽ അച്ചടക്കം ലംഘിച്ചുവെന്ന് കാണിച്ച് 12 എം.പിമാരെയാണ് രാജ്യസഭയിൽ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ടത്. കേരളത്തിൽ നിന്നുള്ള ബിനോയ് വിശ്വം, എളമരം കരീം എന്നിവരുൾപ്പെടെയുള്ളവരാണ് സസ്പെന്റ് ചെയ്യപ്പെട്ടത്.
സസ്പെന്റ് ചെയ്യപ്പെട്ട എം.പിമാർ മാപ്പു പറഞ്ഞ് തിരികെ പാർലമെന്‍റിലേക്ക് കയറില്ലെന്ന് പ്രഖ്യാപിച്ചാണ് പ്രതിപക്ഷം സമരം നടത്തുന്നത്. രാഹുൽ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കൾ സമരത്തിനെത്തുന്നുണ്ട്.
രാജ്യസഭ അധ്യക്ഷെൻറ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ കോടതിയിൽ പോയാലും മാപ്പുപറയില്ലെന്ന് സസ്പെൻഷനിലായ എം.പിമാർ പറഞ്ഞു. 12 എം.പിമാരും ബുധനാഴ്ച മുതൽ സമ്മേളനം തീരുംവരെ പാർലമെൻറിലെ ഗാന്ധിപ്രതിമക്ക് മുന്നിൽ ധർണ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.