ന്യൂഡൽഹി: വിവിപാറ്റ് സ്ലിപ്പുകൾ ആദ്യം എണ്ണണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാർട്ടികൾ. കേന്ദ്ര തെരഞ്ഞെടുപ്പ് ക മീഷനെയാണ് ആവശ്യവുമായി പ്രതിപക്ഷ പാർട്ടികൾ സമീപിച്ചത്. വോട്ടിങ് യന്ത്രങ്ങളിലെ വോട്ട് എണ്ണുന്നതിന് മു മ്പ് വിവിപാറ്റ് സ്ലിപ്പുകൾ എണ്ണണമെന്നാണ് പാർട്ടികളുടെ ആവശ്യം.
ഉത്തർപ്രദേശിൽ കേന്ദ്രേസനയെ വിന്യസിക്കുക, വോട്ടെണ്ണൽ നടക്കുേമ്പാൾ ഏല്ലാ കൗണ്ടിങ് ടേബിളുകളിലും ഏജൻറുമാരെ അനുവദിക്കുക., ക്രമക്കേട് കണ്ടാൽ മുഴുവൻ വിവിപാറ്റുകളും എണ്ണുക തുടങ്ങിയ ആവശ്യങ്ങളും തെരഞ്ഞെടുപ്പ് കമീഷന് മുമ്പാകെ പ്രതിപക്ഷ പാർട്ടികൾ ഉന്നയിച്ചിട്ടുണ്ട്.
കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, അശോക് ഗെഹ്ലോട്ട്, അഭിഷേക് മനു സിങ്വി എന്നിവരും ടി.ഡി.പി നേതാവ് ചന്ദ്ര ബാബു നായിഡു, ബി.എസ്.പി നേതാവ് സതീഷ് ചന്ദ്ര മിശ്ര, സി.പി.എം നേതാവ് സീതാറാം യെച്ചൂരി, സി.പി.െഎ നേതാവ് ഡി. രാജ, എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാൾ, തൃണമൂൽ നേതാവ് ഡറിക് ഒബ്രയിൻ, ഡി.എം.കെയിൽ നിന്ന് കനിമൊഴി, ആർ.ജെ.ഡി നേതാവ് മനോജ് ഝാ, എൻ.സി.പി നേതാവ് മനോജ് മേമൻ എന്നിവരാണ് തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചത്.
അതേസമയം, കരുതൽ േവാട്ടിങ് യന്ത്രങ്ങൾ കൊണ്ട് പോകുന്നതിൻെറ ദൃശ്യങ്ങളാണ് പ്രചരിച്ചതെന്ന് തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കി. ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ നടപടിയുണ്ടാകുമെന്നും തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. യു.പിയിൽ വിവിധയിടങ്ങളിൽ ലോഡ്കണക്കിന് ഇ.വി.എമ്മുകൾ കടത്തി കൊണ്ടുപോകുന്നതിൻെറ ദൃശ്യങ്ങൾ നേരത്തെ പ്രചരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.