ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ- ഡീസൽ, പാചകവാതക വില കുതിച്ചുയരുന്നതിൽ പ്രതിഷേധിച്ച് രാജ്യസഭയിൽ പ്രതിപക്ഷ ബഹളം. പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലയിറങ്ങിയതോടെ സഭ ഒരു മണിവരെ നിർത്തിക്കുവെക്കുകയായിരുന്നു.
കോൺഗ്രസ് എം.പിമാർ മുദ്രവാക്യം വിളിക്കുകയും ഇന്ധനവില വർധനയിൽ ചർച്ച വേണമെന്ന് ആവശ്യപ്പെടുകയുംചെയ്തു. അഞ്ചു സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുേമ്പാഴാണ് ഇരു സഭകളിലും ജനദ്രോഹ വിഷയം ഉയർത്തികൊണ്ടുവരാനുള്ള പ്രതിപക്ഷ നീക്കം. ഇന്ധനവില വർധനക്ക് പുറമെ മാസങ്ങളായി തുടരുന്ന കർഷക പ്രക്ഷോഭവും ചർച്ചചെയ്യണമെന്നാണ് ആവശ്യം.
ബംഗാളിൽ തെരഞ്ഞെടുപ്പ് ചൂട് പിടിച്ചതോടെ എം.പിമാർക്ക് പങ്കെടുക്കാൻ കഴിയാത്തതിനാൽ സഭ മാറ്റി വെക്കണമെന്നായിരുന്നു തൃണമൂൽ കോൺഗ്രസ് എം.പിമാരുടെ ആവശ്യം.
ഇന്ധന വിലക്കയറ്റം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുർ ഖാർഗെ നൽകിയ നോട്ടീസ് അധ്യക്ഷൻ അനുവദിച്ചില്ല. ധനാഭ്യർഥന ചർച്ചക്കൊപ്പം ഈ വിഷയം ചർച്ചചെയ്യാമെന്ന് അധ്യക്ഷൻ എം. വെങ്കയ്യനായിഡു അറിയിക്കുകയായിരുന്നു. ഇതോടെയാണ് കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിലിറങ്ങിയത്.
'പെട്രോൾ ലിറ്ററിന് 100 രൂപ കടന്നു. ഡീസലിന്‍റെ വിലയും ഉയർന്ന് 80നോട് അടുത്തെത്തി. 2014 മുതൽ എക്സൈസ് തീരുവയായി 21 ലക്ഷം കോടി രൂപയാണ് സർക്കാറിന് ലഭിച്ചത്. അതുകൊണ്ടുതന്നെ രാജ്യം ദുരിതമനുഭവിക്കുകയും വില കുതിക്കുകയും ചെയ്യുന്നു' -ഖാർഗെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.