ന്യൂഡൽഹി: സ്വഭാവദൂഷ്യത്തിന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കുറ്റവിചാരണ ചെയ്യാൻ ഏഴു പാർട്ടികളിലെ 71 എം.പിമാർ രാജ്യസഭ ചെയർമാൻ വെങ്കയ്യ നായിഡുവിന് നോട്ടീസ് നൽകി. ചീഫ് ജസ്റ്റിസിൽ അഞ്ചു കുറ്റങ്ങൾ ആരോപിച്ചാണ് മാസങ്ങൾ നീണ്ട വീണ്ടുവിചാരത്തിെനാടുവിൽ പ്രതിപക്ഷ എം.പിമാർ നോട്ടീസ് നൽകിയത്. രാജ്യത്തിെൻറ ചരിത്രത്തിൽ ആദ്യമായാണ് പരമോന്നത കോടതിയുടെ ചീഫ് ജസ്റ്റിസ് പദവിയിലിരിക്കേ ഒരു ന്യായാധിപനുമേൽ കുറ്റവിചാരണക്കുള്ള സ്വഭാവദൂഷ്യം ആരോപിക്കപ്പെടുന്നത്.
രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിെൻറ ഒാഫിസിൽ വെള്ളിയാഴ്ച രാവിലെ യോഗം ചേർന്നാണ് കുറ്റവിചാരണ പ്രമേയത്തിന് നോട്ടീസ് സമർപ്പിക്കാൻ തീരുമാനിച്ചത്. 12 മണിയോടെ അദ്ദേഹത്തിെൻറ തന്നെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാക്കൾ വെങ്കയ്യ നായിഡുവിെൻറ വസതിയിലെത്തി നോട്ടീസ് കൈമാറി. രാജ്യസഭയിലെ കോൺഗ്രസ്, എസ്.പി, ബി.എസ്.പി, സി.പി.എം, സി.പി.െഎ, എൻ.സി.പി, മുസ്ലിം ലീഗ് എം.പിമാരാണ് നോട്ടീസിൽ ഒപ്പുവെച്ചത്. തൃണമൂൽ കോൺഗ്രസ്, ആർ.ജെ.ഡി, ബിജു ജനതാദൾ, ഡി.എം.കെ, എ.െഎ.എ.ഡി.എം.കെ എന്നീ പാർട്ടികളുടെ എം.പിമാർ പ്രമേയ നോട്ടീസിൽ ഒപ്പുവെച്ചിട്ടില്ല.
കുറ്റവിചാരണ പ്രമേയം രാജ്യസഭ ചെയർമാൻ പരിഗണിക്കാൻ വിവിധ പാർട്ടികളിൽപെട്ട 50 പേരുടെ ഒപ്പാണ് വേണ്ടത്. ഇപ്പോൾ ഒപ്പിട്ട 71 പേരിൽ ഏഴു പേരുടെ രാജ്യസഭ കാലാവധി ഇൗയിടെ അവസാനിച്ചതിനാൽ അവരുടെ ഒപ്പുകൾ പരിഗണിക്കേെണ്ടന്ന് ചെയർമാന് എഴുതിനൽകിയിട്ടുെണ്ടന്ന് ഗുലാം നബി പറഞ്ഞു. പ്രമേയം പാസാകാൻ രാജ്യസഭയിലെ മൂന്നിൽ രണ്ട് അംഗങ്ങളുടെ പിന്തുണ വേണം. അതിനുമുമ്പായി കുറ്റാരോപണങ്ങളിൽ ചെയർമാൻ നിശ്ചയിക്കുന്ന സമിതിയുെട അന്വേഷണം നടക്കണം. സുപ്രീംകോടതിെയ സംരക്ഷിക്കാൻ മറ്റു വഴികളൊന്നുമില്ലാത്തതിനാൽ ഹൃദയഭാരത്തോടെയാണ് ഇത് ചെയ്യുന്നതെന്ന് ന്യൂഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നടത്തിയ വാർത്തസമ്മേളനത്തിൽ കപിൽ സിബൽ പറഞ്ഞു.
നാല് മുതിർന്ന സുപ്രീംകോടതി ജഡ്ജിമാർ അസാധാരണമായ വാർത്തസമ്മേളനത്തിൽ ഉന്നയിച്ച ഗൗരവമേറിയ വിഷയങ്ങൾ മൂന്നുമാസം കഴിഞ്ഞിട്ടും അതുപോലെ കിടക്കുന്നതുകൊണ്ടാണ് കുറ്റവിചാരണയുമായി മുന്നോട്ടുപോകേണ്ടിവന്നത്. കോടതിയുടെ ഭരണം ശരിയായ രീതിയിലല്ലെന്ന് അവർ നാലു പേരും വ്യക്തമാക്കിയതാണ്. ചില കാര്യങ്ങൾ ക്രമത്തിലല്ല പോകുന്നതെന്ന് ചീഫ് ജസ്റ്റിസിനെ നിരവധി തവണ ബോധിപ്പിച്ചതാണെന്ന് അവർ പറഞ്ഞിരുന്നു. ആ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടപ്പോഴാണ് സുപ്രീംകോടതി സംരക്ഷിച്ചില്ലെങ്കിൽ ജനാധിപത്യം നിലനിൽക്കിെല്ലന്ന് അവർ ഒാർമിപ്പിച്ചത്.
എന്നാൽ, ഭരണകൂടത്തിെൻറ സമ്മർദത്തിനിടയിലും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനായുള്ള ഒരു നടപടിയും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ഭാഗത്തുനിന്നുണ്ടായില്ല. നിയമത്തിെൻറ മഹിമക്കാണ് ഏത് ഒാഫിസിെൻറ മഹിമയെക്കാളും പ്രാധാന്യമെന്നും കോടതികൾ ഉറച്ച നിലപാടിൽനിന്നുകൊണ്ട് അധികാരങ്ങൾ സത്യസന്ധമായും സ്വതന്ത്രമായും പ്രയോഗിക്കുേമ്പാൾ മാത്രമേ ജനാധിപത്യം പുഷ്ടിപ്പെടുകയുള്ളൂ എന്നും കപിൽ സിബൽ കൂട്ടിച്ചേർത്തു. മുതിർന്ന സുപ്രീംകോടതി അഭിഭാഷകനും രാജ്യസഭാംഗവുമായ കെ.ടി.എസ്. തുളസി, സി.പി.െഎ നേതാവ് ഡി. രാജ, കോൺഗ്രസിെൻറ മീഡിയ ഇൻചാർജ് രൺദീപ് സിങ് സുർജെവാല എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.