പ്ര​തി​പ​ക്ഷ ഐ​ക്യം: ലാ​ലു​വും നി​തീ​ഷും സോ​ണി​യ​യെ ക​ണ്ടു

ന്യൂ​ഡ​ൽ​ഹി: അ​ടു​ത്ത ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ഐ​ക്യ പ്ര​തി​പ​ക്ഷം രൂ​പ​വ​ത്ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റും ആ​ർ.​ജെ.​ഡി ​നേ​താ​വ് ലാ​ലു​പ്ര​സാ​ദ് യാ​ദ​വും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യെ ക​ണ്ടു.

ഞാ​യ​റാ​ഴ്ച സോ​ണി​യ​യു​ടെ വ​സ​തി​യി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ബി.​ജെ.​പി​യു​മാ​യു​ള്ള സ​ഖ്യം വി​ട്ട​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് നി​തീ​ഷ് സോ​ണി​യ​യെ കാ​ണു​ന്ന​ത്. ലാ​ലു​പ്ര​സാ​ദ് യാ​ദ​വും ദീ​ർ​ഘ​കാ​ല​ത്തി​നു ശേ​ഷ​മാ​ണ് രാ​ഷ്ട്രീ​യ ച​ർ​ച്ച​യി​ൽ സ​ജീ​വ​മാ​കു​ന്ന​ത്.

എ.​ഐ.​സി.​സി പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം വി​ശ​ദ​മാ​യ ച​ർ​ച്ച ന​ട​ത്താ​മെ​ന്ന് സോ​ണി​യ അ​റി​യി​ച്ച​താ​യി ലാ​ലു പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സി​ല്ലാ​തെ പ്ര​തി​പ​ക്ഷ ഐ​ക്യ​നി​ര​യി​ല്ലെ​ന്നും ബി.​ജെ.​പി​യെ പ്ര​തി​രോ​ധി​ക്കാ​ൻ കോ​ൺ​ഗ്ര​സ് മു​ൻ​നി​ര​യി​ൽ വേ​ണ​മെ​ന്നും ലാ​ലു കൂ​ട്ടി​ച്ചേ​ർ​ത്തു. രാ​ജ്യ​ത്തെ മു​ന്നോ​ട്ടു​ന​യി​ക്കാ​ൻ എ​ല്ലാ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും ഒ​റ്റ​​ക്കെ​ട്ടാ​യി നി​ല​കൊ​ള്ള​ണ​മെ​ന്ന് നി​തീ​ഷ് കു​മാ​ർ പ​റ​ഞ്ഞു. 

Tags:    
News Summary - Opposition unity 'core' for 2024 LS polls as Nitish and Lalu meet Sonia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.