പട്ന: അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ട് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ആർ.ജെ.ഡി തലവൻ ലാലു പ്രസാദ് യാദവും കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയെ കാണും. ജനങ്ങളുടെ യഥാർഥ പ്രശ്നങ്ങൾ മറച്ചുവെക്കാനായി സമുദായ സൗഹാർദം തകർക്കുകയാണ് ബി.ജെ.പിയെന്ന് ലാലു പറഞ്ഞു. ഡൽഹിയിലെത്തി നിതീഷിനൊപ്പം സോണിയയുമായി ചർച്ച നടത്തും.
ഭാരത് ജോഡോ യാത്രക്ക് ശേഷം രാഹുൽ ഗാന്ധിയെയും സന്ദർശിക്കും. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ ഐക്യപ്രതിപക്ഷം ബി.ജെ.പിയെ അധികാരത്തിൽനിന്ന് പുറത്താക്കുമെന്നും ആർ.ജെ.ഡി സംസ്ഥാന കൗൺസിൽ യോഗത്തിൽ ലാലുപ്രസാദ് യാദവ് പറഞ്ഞു. വെള്ളിയാഴ്ചയും ശനിയാഴ്ചയും നടക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സീമാഞ്ചൽ സന്ദർശനത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണം. വിവിധ സമുദായങ്ങളെ പോരടിപ്പിക്കാൻ ബി.ജെ.പി നേതാക്കൾ പ്രകോപനമുണ്ടാക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.