ന്യൂഡൽഹി: മീര കുമാർ പരാജയപ്പെെട്ടങ്കിലും 17 പാർട്ടികൾക്ക് സംയുക്ത സ്ഥാനാർഥിയെ നിർത്താൻ സാധിച്ചത് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിെൻറ നേട്ടം. അസഹിഷ്ണുതയുടെ അന്തരീക്ഷം പടരുന്നതിനിടയിലും ബി.ജെ.പിയെ നേരിടുന്നതിൽ കാട്ടിയ അലസതക്കിടയിൽ നിതീഷ്കുമാർ നയിക്കുന്ന ജനതാദൾ-യുവിനെ കൂട്ടാൻ കഴിയാതിരുന്നത് പോരായ്മയുമായി.
നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും നേരിടുന്നതിൽ പ്രതിപക്ഷനിരയിൽ ആശയക്കുഴപ്പം ബാക്കിയുണ്ട്. പ്രതിപക്ഷനിരയിലെ ദൗർബല്യമാണ് മോദി സർക്കാറിെൻറ യഥാർഥ ശക്തി. പ്രതിപക്ഷത്തെ ശക്തിക്ഷയംകൂടി മുതലാക്കി സംഘ്പരിവാറിൽനിന്നൊരാളെ രാഷ്ട്രപതിഭവനിൽ എത്തിക്കാൻ ബി.ജെ.പി തുടക്കത്തിലേ കരുനീക്കം തുടങ്ങിയിരുന്നു. എന്നാൽ, പ്രതിപക്ഷത്തിനുകൂടി സ്വീകാര്യനായൊരു രാഷ്ട്രപതി സ്ഥാനാർഥിയെ ബി.ജെ.പി നിർദേശിക്കാനുള്ള സാധ്യതയിൽ പ്രതീക്ഷയർപ്പിച്ചു കഴിയുകയായിരുന്നു തുടക്കത്തിൽ കോൺഗ്രസ് അടക്കമുള്ള പ്രമുഖ പാർട്ടികൾ.
ദലിത് വിഭാഗങ്ങൾക്കിടയിൽനിന്നൊരു രാഷ്ട്രപതി സ്ഥാനാർഥിയെ കണ്ടെത്തിയത് ബി.ജെ.പി പ്രയോഗിച്ച സമർഥമായ രാഷ്ട്രീയതന്ത്രം. ജാതിരാഷ്ട്രീയത്തെ തോൽപിച്ച് ജാതിവിഭാഗങ്ങളെ സാമുദായികമായി കോർത്തിണക്കുന്ന തന്ത്രം പരീക്ഷിക്കുന്ന ബി.ജെ.പിക്ക് ഇനിയങ്ങോട്ടും ദലിത് വിഭാഗത്തെ ഒപ്പംകൂട്ടിയേ തീരൂ. എന്നാൽ, ദലിത് പീഡനവും മറ്റു സവർണ ചെയ്തികളും വലിയ പ്രക്ഷോഭങ്ങൾതന്നെ ഉയർത്തിവിടുന്ന പശ്ചാത്തലത്തിലാണ് ദലിതരിൽനിന്നൊരാളെ ബി.ജെ.പി തെരഞ്ഞെടുത്തത്.
ജഗ്ജീവൻ റാമിെൻറ മകളായ മീര കുമാറിനെ സ്ഥാനാർഥിയാക്കിയാണ് പ്രതിപക്ഷം തിരിച്ചടിച്ചതെങ്കിലും, തീരുമാനം വൈകിപ്പോയി. നിതീഷ് മറുഭാഗത്തേക്ക് ചാഞ്ഞത് പ്രതിപക്ഷത്തെ ഞെട്ടിച്ചു. ബിഹാറിലെ മഹാസഖ്യത്തിെൻറ ഭാവിയും അടുത്ത തെരഞ്ഞെടുപ്പിലെ പ്രതിപക്ഷ െഎക്യനിരയിൽ നിതീഷ് ഉണ്ടാകാനുള്ള സാധ്യതയും ഒരുപോലെ രാഷ്ട്രപതി തെരഞ്ഞെടുപ്പിനിടയിൽ ചർച്ചചെയ്യപ്പെട്ടു. 17 പാർട്ടികൾ ഒന്നിച്ചുനിൽക്കുേമ്പാൾതന്നെ, ഇൗ അങ്കലാപ്പ് ബാക്കിയാക്കിയാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിെൻറ തിരശ്ശീല വീഴുന്നത്.
എന്നാൽ, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ നിതീഷിനെക്കൂടി ഒപ്പംകൂട്ടാനും ബി.ജെ.പിയുടെ നീക്കങ്ങൾക്ക് നോക്കിനിൽക്കാതെ ഗോപാൽകൃഷ്ണ ഗാന്ധിയെ ആദ്യമേ സ്ഥാനാർഥിയായി നിശ്ചയിക്കാനും പ്രതിപക്ഷ നേതൃനിരക്ക് സാധിച്ചു. ഏറ്റവും ശ്രദ്ധേയം കോൺഗ്രസും സി.പി.എമ്മും ഒരു കുടക്കീഴിൽ നിൽക്കുന്നതാണ്. ആണവ കരാറിനുശേഷം തെറ്റിപ്പിരിഞ്ഞ കോൺഗ്രസും സി.പി.എമ്മും വീണ്ടും ഒന്നിക്കുന്നതും, അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ പൊതുനിലപാട് സ്വീകരിക്കുമെന്ന സൂചന നൽകുന്നതും രാഷ്ട്രപതി തെരഞ്ഞെടുപ്പിെൻറ നാളുകളിലാണ്. പശ്ചിമ ബംഗാളിൽ പോരടിക്കുേമ്പാൾതന്നെ ദേശീയതലത്തിൽ ഒന്നിച്ചുനിൽക്കാനുള്ള സാധ്യതയുടെ വാതിൽ ഇതിനൊപ്പം തുറന്നിടുകയാണ് സി.പി.എമ്മും തൃണമൂൽ കോൺഗ്രസും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.