ഒസാക്ക ഭൂചലനം: മരിച്ചവരിൽ ഇന്ത്യക്കാരില്ല -സുഷമ സ്വരാജ്​

ന്യൂഡൽഹി: പടിഞ്ഞാറന്‍ ജപ്പാനിലെ ഒസാക്കയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരിൽ ഇന്ത്യക്കാരില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ജപ്പാനിലെ ഇന്ത്യൻ അംബാസഡർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സുഷമ സ്വരാജ് ട്വിറ്ററിലൂടെ ഇക്കാര്യമറിയിച്ചത്. 

ഇന്ത്യൻ പൗരന്മാർ മരണപ്പെട്ടതായി ജപ്പാനിലെ ഇന്ത്യൻ അംബാസഡറിൽ നിന്ന് വിവരം ലഭിച്ചിട്ടില്ല. അത്യാവശ്യ സന്ദർഭത്തിൽ ബന്ധപ്പെടാൻ ഹെൽപ്പ് ലൈൻ നമ്പർ നൽകിയിട്ടുണ്ടെന്നും സുഷമ സ്വരാജ് അറിയിച്ചു. 

ഒസാക്കയിൽ 6.1 തീവ്രതയിലുണ്ടായ ഭൂചലനത്തിൽ ഒമ്പത്​ വയസുകാരി അടക്കം മൂന്ന് ​പേർ​ മരിക്കുകയും നൂറോളം പേർക്ക്​ ഗുരുതര പരിക്കേൽക്കുകയും ചെയ്തു. അതേസമയം, മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുള്ളതായി അന്താരാഷ്​ട്ര മാധ്യമങ്ങൾ റി​പ്പോർട്ട്​ ചെയ്യുന്നു. 

Tags:    
News Summary - Osaka earthquake: No Indian casualty says Sushama Swaraj -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.