ഇനി ഒരുമിച്ചു നീങ്ങാം; മോദിയുമായി അനുനയ പാതയിൽ കെജ്​രിവാൾ

ന്യൂഡൽഹി: കേന്ദ്ര സർക്കാറിനോടുള്ള ഏറ്റുമുട്ടൽ നയത്തിൽ നിന്ന്​ നാടകീയ പിൻമാറ്റവുമായി ഡൽഹി മുഖ്യമന്ത്രി അരവ ിന്ദ്​ കെജ്​രിവാൾ. കേന്ദ്ര സർക്കാറുമായി നേരത്തേയുണ്ടായിരുന്ന എതിർപ്പി​​​​െൻറ പാതയിൽ നിന്ന്​ മാറി, തുറന്ന സമീ പനം സ്വീകരിച്ചിരിക്കുകയാണ്​​ ഡൽഹി മുഖ്യമന്ത്രി. വെള്ളിയാഴ്​ച കെജ്​രിവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്​ച നടത്തി. ഡൽഹി സർക്കാറും കേന്ദ്ര സർക്കാറും ഒരുമിച്ച്​ പ്രവർത്തിക്കണമെന്ന്​ കെജ്​രിവാൾ അഭിപ്രായപ ്പെട്ടു.

മോദിയെ സന്ദർശിച്ച്​ ലോക്​സഭ തെരഞ്ഞെടുപ്പ്​ വിജയത്തിൽ അഭിനന്ദനം അറിയിച്ചു. തലസ്ഥാന നഗരിയായ ഡൽഹിയുടെ വികസനത്തിനായി പൂർണ സഹകരണം ഉറപ്പ്​ നൽകിയതായും കൂടിക്കാഴ്​ചക്ക്​ ശേഷം അദ്ദേഹം ട്വീറ്റ്​ ചെയ്​തു.

മഴക്കാലത്ത്​ യമുനാ നദിയിലെ ജലം സംഭരിച്ചുവെക്കാൻ ഡൽഹി സർക്കാർ ആസൂത്രണം ചെയ്യുന്നുണ്ട്​. ഒരു വർഷത്തെ ഡൽഹിയുടെ ജലാവശ്യങ്ങൾക്ക്​ ഒരു സീസണിലെ ജലം പര്യാപ്​തമാവും. മഴവെള്ള സംഭരണത്തിന്​ കേന്ദ്രത്തി​​​​െൻറ പിന്തുണ തേടിയിട്ടുണ്ടെന്നും ഡൽഹിയി​െല മൊഹാല ക്ലിനിക്കും സർക്കാർ സ്​കൂളുകളും സന്ദർശിക്കാൻ പ്രധാനമന്ത്രിയെ ക്ഷണിച്ചതായും കെജ്​രിവാൾ ട്വിറ്ററിലൂടെ അറിയിച്ചു.

മോദി സർക്കാറി​​​​െൻറ ആരോഗ്യ പദ്ധതിയായ ആയു​ഷ്​മാൻ ഭാരതിനെ കുറിച്ചും ഇരുവരും ചർച്ച ചെയ്​തു. ഡൽഹി സർക്കാറി​​​​െൻറ ആരോഗ്യ പദ്ധതികൾ ബൃഹത്താണെന്ന്​ കെജ്​രിവാൾ മോദിയെ ധരിപ്പിച്ചു. ആയുഷ്​മാൻ ഭാരത്​ പദ്ധതി ഡൽഹി സർക്കാറി​​​​െൻറ ആരോഗ്യ പദ്ധതിയുമായി കൂട്ടിച്ചേർക്കുന്ന കാര്യം പരിശോധിക്കാമെന്ന്​ പ്രധാനമന്ത്രി ഉറപ്പ്​ നൽകിയതായും ഡൽഹി മുഖ്യമന്ത്രി അറിയിച്ചു.


Tags:    
News Summary - Our governments must work together, Arvind Kejriwal tells PM Modi -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.