മുംബൈ: മണിയടിക്കുന്നതും പാത്രം കൊട്ടുന്നതുമല്ല ഞങ്ങളുടെ ഹിന്ദുത്വമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ദസ്റയോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു താക്കറെ. ഞങ്ങളുടെ ഹിന്ദുത്വത്തെ കുറിച്ച് ചിലർ ചോദ്യങ്ങളുന്നയിച്ചു. ക്ഷേത്രങ്ങൾ തുറന്നില്ലെന്നതായിരുന്നു അതിന് കാരണം. സ്വന്തം കുടുംബത്തിന് പുറത്ത് ഒരാൾ പോലും അറിയാത്ത ചിലരാണ് ശിവസേനയുടെ ഹിന്ദുത്വത്തെ ചോദ്യം ചെയ്യുന്നതെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.
ഞാൻ മുഖ്യമന്ത്രിയായത് മുതൽ സർക്കാറിനെ അട്ടിമറിക്കുമെന്ന് ചിലർ പറയുന്നു. അതിനുള്ള തീയതികളും അവർ പ്രഖ്യാപിച്ചു. ഞാൻ അവരെ വെല്ലുവിളിക്കുകയാണ് ധൈര്യമുണ്ടെങ്കിൽ മഹാരാഷ്ട്ര സർക്കാറിനെ അട്ടിമറിക്കു. ബിഹാറിൽ സൗജന്യ വാക്സിൻ വിതരണം ചെയ്യുമെന്ന് നിങ്ങൾ പറയുന്നു. മറ്റുള്ള സംസ്ഥാനങ്ങൾ ബംഗ്ലാദേശിലോ പാകിസ്താനിലോ ആണോ. നിങ്ങളാണ് രാജ്യഭരിക്കുന്നതെന്ന് മറക്കരുത്. സുശാന്ത് സിങ് രജ്പുത്തിെൻറ മരണവുമായി ബന്ധപ്പെട്ട് ആദിത്യ താക്കറെക്കെതിരായി ഉയർന്ന ആരോപണങ്ങൾ വ്യാജമാണെന്നും ഉദ്ധവ് വ്യക്തമാക്കി.
ക്ഷേത്രങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്ധവ് താക്കറെയെ രൂക്ഷമായി വിമർശിച്ച് മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോശ്യാരി കത്തെഴുതിയിരുന്നു. ഉദ്ധവ് ഇത്ര പെട്ടെന്ന് മതേതരവാദി ആയോയെന്നായിരുന്നു കത്തിലെ ഗവർണറുടെ പരാമർശം. പരിഹാസരൂപേണയുള്ള കത്തിനെതിരെ രൂക്ഷവിമർശനവുമായി ശിവസേനക്ക് പുറമേ കോൺഗ്രസും എൻ.സി.പിയും രംഗത്തെത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.