ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിലെ േകാൺഗ്രസിനേറ്റ തിരിച്ചടിക്ക് കാരണം മുഖ്യമന്ത്രി സിദ്ധരാമയ്യയാണെന്ന വിമർശനവുമായി പരാജയമേറ്റുവാങ്ങിയ സ്പീക്കർ കെ.ബി. കോലിവാഡ്. ജെ.ഡി.എസുമായുള്ള സഖ്യത്തിൽ സർക്കാർ രൂപവത്കരിക്കുന്നത് സംബന്ധിച്ച് ബുധനാഴ്ച ചേർന്ന നിയമസഭ കക്ഷി യോഗത്തിലാണ് സിദ്ധരാമയ്യയെ കോലിവാഡ് പ്രതിക്കൂട്ടിലാക്കിയത്.
റാണിബെന്നൂർ മണ്ഡലത്തിൽ കർണാടക പ്രജ്ഞാവന്ത ജനത പാർട്ടി (കെ.പി.ജെ.പി) സ്ഥാനാർഥി ആർ. ശങ്കറിനോടാണ് സ്പീക്കർ തോറ്റത്. ശങ്കറിനെ തനിക്കെതിരെ മത്സരിപ്പിച്ചത് സിദ്ധരാമയ്യയാണെന്നും തരിമ്പുപോലും കോൺഗ്രസ് രക്തം സിദ്ധരാമയ്യക്കില്ലെന്നും കോലിവാഡ് കുറ്റപ്പെടുത്തി. സിദ്ധരാമയ്യയെ ‘ബച്ചാ’ എന്നു വിളിച്ച കോലിവാഡ് കോൺഗ്രസിനെ വൊക്കലിഗരിൽനിന്നും ലിംഗായത്തുകളിൽനിന്നും അകറ്റിയത് സിദ്ധരാമയ്യയാണെന്നും കോൺഗ്രസിെൻറ തോൽവിയിൽ അദ്ദേഹം സ്വയം ലജ്ജിക്കെട്ടയെന്നും പറഞ്ഞു.
സിദ്ധരാമയ്യയെ പാർട്ടിയിൽ എടുക്കരുതായിരുന്നു. ജെ.ഡി.എസുകാരോടാണ് അദ്ദേഹത്തിന് താൽപര്യം. യഥാർഥ കോൺഗ്രസുകാരോടല്ല. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ സിദ്ധരാമയ്യയെ മുന്നിൽനിർത്തിയാൽ കോൺഗ്രസ് വൻ തോൽവി വഴങ്ങുമെന്നും കോലിവാഡ് പറഞ്ഞു. േകാലിവാഡിെൻറ വിമർശനങ്ങളോട് വികാരാധീതനായാണ് സിദ്ധരാമയ്യ മറുപടി പറഞ്ഞത്. പാർട്ടിക്കായി സംസ്ഥാനം മുഴുവൻ താൻ പ്രചാരണത്തിനായി കറങ്ങിയിട്ടും ചില നേതാക്കൾ താനാണ് തോൽവിക്ക് കാരണക്കാരനെന്ന മട്ടിൽ സംസാരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിമർശനങ്ങളെ തുടർന്ന് യോഗം അവസാനിപ്പിച്ച് സിദ്ധരാമയ്യ പുറത്തിറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.