ന്യൂഡൽഹി: കോവിഡ് മഹാമാരിക്കിടയിൽ നീറ്റ്, ജെ.ഇ.ഇ പരീക്ഷകളെഴുതാൻ നിർബന്ധിക്കപ്പെടുന്ന ഇന്ത്യൻ യുവത്വം ശക്തമായ പ്രതിഷേധമറിയിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മൻ കി ബാത്ത്' വിഡിയോക്ക് പത്തുലക്ഷത്തിലേറെ ഡിസ്ലൈക്. മൂന്നു ലക്ഷത്തിൽതാഴെ മാത്രം ആളുകൾ ലൈക് ചെയ്ത വിഡിയോക്കാണ് ഒരു മില്യനിലേറെപ്പേർ എതിർപ്പ് രേഖപ്പെടുത്തിയത്. വിദ്യാർഥികൾ എന്തു െചയ്യണമെന്നറിയാതെ ഉഴലുന്ന സമയത്ത്, രാജ്യം സ്വയം പര്യാപ്തത നേടാൻ വീടുകളിൽ ഇന്ത്യൻ പട്ടിയെ വളർത്തണമെന്ന മോദിയുടെ പ്രസംഗത്തിനാണ് യൂട്യൂബിൽ 'അനിഷ്ടം' കുന്നുകൂടിയത്.
ബി.ജെ.പിയുടെ ഔദ്യോഗിക യൂട്യൂബ് പേജ്, പ്രധാനമന്ത്രിയുടെ ഓഫിസിെൻറ ഔദ്യോഗിക യൂട്യൂബ് പേജ്, പി.ഐ.ബി ഇന്ത്യചാനൽ പേജ് എന്നിവയിലാണ് വീഡിയോ റിലീസ് ചെയ്തത്. ബി.ജെ.പി പേജിൽ ഇതിനകം 2.97 ലക്ഷം പേർ ലൈക് അടിച്ചപ്പോൾ നാലിരട്ടിയോളം പേരാണ് ഡിസ്ലൈക് രേഖപ്പെടുത്തിയത്. പി.എം.ഒ ഓഫിസ് യൂട്യൂബ് പേജിൽ 84000 പേർ ലൈക് ചെയ്തപ്പോൾ 1,75,000 ലേറെപ്പേർ ഡിസ്ലൈക് ചെയ്തു. പി.ഐ.ബി പേജിൽ ഇതുവരെ, 7100 ലൈക്കും 20000 ഡിസ്ലൈക്കും ആണ് ഉള്ളത്.
വിദ്യാർഥികളും യുവജനങ്ങളുമാണ് ഡിസ്ലൈകും പ്രതിഷേധവുമായി എത്തുന്നവരിൽ അധികവും. ആസൂത്രണമില്ലാതെ നീറ്റ്, ജെ.ഇ.ഇ പരീക്ഷ നടത്തിപ്പുമായി മുന്നോട്ടുപോകാനുള്ള തീരുമാനമാണ് വിദ്യാർഥികളെ ചൊടിപ്പിച്ചത്. നിരവധി പേരാണ് വിഡിയോകൾക്ക് കമൻറ് ചെയ്തിരിക്കുന്നത്. തൊഴിലില്ലായ്മ ഉൾപെടെ സർക്കാറിെൻറ ജനവിരുദ്ധ നയങ്ങൾക്കും ബി.ജെ.പിയുടെ വെറുപ്പിെൻറ രാഷ്ട്രീയത്തിനും എതിരെയാണ് മിക്ക കമൻറുകളും. "Students Dislike PM Modi', 'Mann ki Nahi Students Ki Baat' തുടങ്ങിയ ഹാഷ്ടാഗുകളിലാണ് പരിഹാസവും പ്രതിഷേധവും കൊഴുപ്പിക്കുന്നത്.
എന്നാൽ, ഇതൊക്കെ കോൺഗ്രസുകാർ ഒപ്പിക്കുന്ന വേലയാണെന്നാണ് ബി.ജെ.പിയുടെ ന്യായീകരണം. ഇന്ത്യയിൽനിന്ന് ഡിസ്ലൈക് രേഖപ്പെടുത്തിയവർ രണ്ടു ശതമാനം മാത്രമേ ഉള്ളൂവെന്ന് ബി.ജെ.പിയുടെ സോഷ്യൽ മീഡിയ മേധാവി അമിത് മാളവ്യ പറയുന്നു. കോൺഗ്രസാണ് ഇതിനു പിന്നിലെന്നാണ് പാർട്ടി ദേശീയ വക്താവ് ഡോ. ബിസായ് സോൻകർ ശാസ്ത്രിയുടെ അഭിപ്രായം.
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് റിപ്പോർട്ട് ചെയ്ത ദിവസമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. രാജ്യം സ്വയംപര്യാപ്‌തത നേടാൻ വളർത്തു പട്ടികൾ ഉൾപ്പെടെ എല്ലാ മേഖലയിലും ആത്മനിർഭർ പദ്ധതി നടപ്പാക്കണമെന്നായിരുന്നു പ്രധാനമന്ത്രി തെൻറ റേഡിയോ പ്രഭാഷണ പരമ്പരയായ 'മൻ കി ബാത്തി'ൽ പറഞ്ഞത്. ഇതിെൻറ ഭാഗമായി വീടുകളിൽ വളർത്താൻ ഇന്ത്യൻ വംശത്തിലുള്ള നായ്‌ക്കളെ തെരഞ്ഞെടുക്കണം. പ്രാദേശിക കളിപ്പാട്ടങ്ങൾ കൂടുതലായി ഉണ്ടാക്കണം എന്നൊക്കെയായിരുന്നു ആഹ്വാനം. 'ലക്ഷക്കണക്കിന് വിദ്യാർഥികൾ എന്തുചെയ്യണമെന്നറിയാതെ ആശയക്കുഴപ്പത്തിൽനിൽക്കെ, അവരെ അഭിസംബോധന ചെയ്യേണ്ടതിനുപകരം പ്രധാനമന്ത്രി കളിപ്പാട്ടങ്ങളെക്കുറിച്ചും പട്ടികെളക്കുറിച്ചുമൊക്കെയാണ് സംസാരിക്കുന്നത്' -ബി.ജെ.പിയുടെ യൂട്യൂബ് പേജിൽ മായങ്ക് സക്സേന എന്ന പേരിൽ കമൻറ് ചെയ്തയാൾ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.