അഹമ്മദാബാദ്: ബുള്ളറ്റ് ട്രെയിനിന് നൽകുന്ന സഹായം നിർത്തണമെന്ന് ആവശ്യപ്പെട്ട് ജപ്പാൻ സർക്കാറിന് ഗുജറാത്തിലെ കർഷകരുടെ കത്ത്. അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതി നടപ്പാക്കുേമ്പാൾ ഭൂമി നഷ്ടപ്പെടുന്ന കർഷകരാണ് കത്ത് അയച്ചിരിക്കുന്നത്. പദ്ധതിക്കായി പണം മുടക്കുന്ന ജാപ്പനീസ് എജൻസിയുടെ നിയമങ്ങൾ ഇന്ത്യ തെറ്റിച്ചുവെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
പദ്ധതിക്കായി 1.10 ലക്ഷം കോടി മുടക്കുന്ന ജപ്പാൻ ഇൻറർനാഷണൽ കോപ്പറേഷൻ എജൻസിക്കാണ് കത്തയച്ചിരിക്കുന്നത്. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ഹൈകോടതിയിൽ ഹരജി നൽകിയവരാണ് ജപ്പാൻ സർക്കാറിനെ സമീപിച്ചിരിക്കുന്നത്. ഹൈകോടതിയിലെ ഇവരുടെ അഭിഭാഷകനായി ആനന്ദ് യാങ്കിക്കിെൻറ നേതൃത്വത്തിലാണ് കർഷകരുടെ നടപടി. ഇതേ ആവശ്യം ഉന്നയിച്ച് ജാപ്പനീസ് അംബാസിഡറെ കാണാനും പദ്ധതിയുണ്ടെന്നും അദ്ദേഹം അറിയിച്ചു.
വായ്പ അനുവദിക്കുന്നതിന് മുമ്പ് പദ്ധതിയുടെ പാരിസ്ഥിതികവും സാമൂഹികവുമായ ആഘാത പഠനം നടത്തണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. ഇത് ഇന്ത്യൻ സർക്കാർ ലംഘിച്ചുവെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.